വീ​ട്ടു​കാ​ർ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല; പരോളിലിറങ്ങിയ കൊലക്കേസ്​ പ്രതി തൂങ്ങിമരിച്ച നിലയിൽ

കൊ​ട്ടാ​ര​ക്ക​ര: കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശി​ക്ഷ കാ​ലാ​വ​ധി​ക്കി​ടെ പ​രോ​ളി​ലി​റ​ങ്ങി​യ പ്ര​തി തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ. കൊ​ട്ടാ​ര​ക്ക​ര പൂ​വ​റ്റൂ​ർ രാ​ജേ​ഷ് ഭ​വ​നി​ൽ തു​ള​സീ​ധ​ര​ൻ പി​ള്ള (60) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പെ​രും​കു​ള​ത്തെ ബ​ന്ധു​വീ​ടി​ന് സ​മീ​പം റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷം മു​മ്പു​ള്ള കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് തു​ള​സീ​ധ​ര​ൻ പി​ള്ള. പ​രോ​ളി​ലി​റ​ങ്ങി സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ  . പെ​രും​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ലു​മെ​ത്തി​യ​പ്പോ​ഴും സ​മാ​ന സ്ഥി​തി​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തൂ​ങ്ങി​മ​രി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി അ​മ്മ, മ​ക്ക​ൾ: രാ​ജേ​ഷ് കു​മാ​ർ, രാ​ജി. മ​രു​മ​ക്ക​ൾ: ജ​യ, രാ​ജീ​വ്.

Tags:    
News Summary - murder charge accused hanged on parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.