ഇരിങ്ങാലക്കുട: യുവതിയെ ശല്യപ്പെടുത്തുന്നത് ചോദ്യംചെയ്തതിെൻറ വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. കൊമ്പിശ്ശേരി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിെൻറ മകൻ സുജിത്തിനെ (26) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി പടിയൂർ പത്താഴക്കാട്ടിൽ വീട്ടിൽ മിഥുനെയാണ് (34) ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്.
2018 ജനുവരി 28ന് വൈകീട്ട് 5.45ന് ഇരിങ്ങാലക്കുട സ്വകാര്യ ബസ്സ്റ്റാൻഡിനടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് സുജിത്തിനെ ആക്രമിച്ചത്. ഇരുമ്പുെപെപ്പ് കൊണ്ട് തലക്കടിയേറ്റ സുജിത്ത് മൂന്നാം ദിവസമാണ് മരിച്ചത്. ഇരിങ്ങാലക്കുട പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്ത് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന എം.കെ. സുരേഷ്കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണവേളയിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് മിഥുെൻറ ജാമ്യം റദ്ദാക്കുകയും വിചാരണ വേഗത്തിലാക്കുകയും ചെയ്തിരുന്നു. മിഥുനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന പേരിൽ രണ്ടാം പ്രതിയായി ചേർത്തിരുന്നയാളെ കോടതി വെറുതെവിട്ടു.
വിവിധ വകുപ്പുപ്രകാരം 10 വർഷം കഠിനതടവും 1,00,000 രൂപ പിഴയും രണ്ടു വർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ കാലാവധി വെവ്വേറെ അനുഭവിക്കണം. പിഴയടക്കാത്തപക്ഷം രണ്ടര വർഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴയടച്ചാൽ അതിൽനിന്ന് ഒരുലക്ഷം രൂപ സുജിത്തിെൻറ മാതാപിതാക്കൾക്ക് നൽകാനും കോടതി വിധിച്ചു. കൂടുതൽ നഷ്ടപരിഹാരത്തിനായി ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ്. ദിനൽ, അർജുൻ രവി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.