കാക്കനാട്: തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോയി.കഴിഞ്ഞദിവസം തൃക്കാക്കരയിൽ പിടിയിലായ ബംഗാൾ സ്വദേശിയായ രതീന്ദ്രദാസിനെയാണ് (27) ഞായറാഴ്ച വൈകീട്ട് ബംഗാൾ പൊലീസ് നാട്ടിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിന് സമീപത്തുനിന്ന് ഇയാളെ പൊലീസ് പിടികൂടിയത്.
കാക്കനാട് കുഞ്ഞിപ്പാടത്തിന് സമീപമായിരുന്നു താമസിച്ചിരുന്നത്. ബംഗാൾ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രതീന്ദ്രദാസ് തൃക്കാക്കരയിൽ ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥൻ അടങ്ങുന്ന അഞ്ചംഗ പൊലീസ് സംഘമെത്തി തൃക്കാക്കര പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
നേരത്തേ സ്ത്രീധന തർക്കത്തെ തുടർന്ന് രതീന്ദ്രദാസിന്റെ പിതാവിനെ സഹോദരീഭർത്താവും സംഘവും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ സഹോദരീഭർത്താവ് ഉൾപ്പെടെ അഞ്ചുപേർ ജയിലിലായിരുന്നു. ഇതിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ജാമ്യത്തിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. പശ്ചിമബംഗാളിലെ പർഗാന നോർത്ത് ജില്ലയിലെ സന്ദേശഖാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 26ന് നടന്ന കൊലപാതകത്തിന് ശേഷം ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.