കാക്കനാട്: ബംഗാളിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി രതീന്ദ്രദാസ് (27) ആണ് പൊലീസ് വലയിലായത്. കൊലയ്ക്ക് ശേഷം കേരളത്തിലേക്ക് കടന്ന ഇയാളെ തൃക്കാക്കര മുൻസിപ്പൽ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
രതീന്ദ്രദാസിന്റെ ഫോൺ നമ്പർ കിട്ടിയതോടെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാൾ കാക്കനാട് കുന്നിപ്പാടത്ത് താമസിക്കുന്ന വിവരം നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചതിനു ശേഷമാണ് സന്ദേശ്ഖാലി പൊലീസ് ഇൻസ്‌പെക്ടർ സഞ്ജയ് റായിയുടെ നേതൃത്വത്തിൽ ബംഗാൾ പൊലീസെത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 26 നു സന്ദേശ്ഖാലിൽ വെച്ചാണ് ഇയാൾ കോൺഗ്രസ് നേതാവിനെ വെടിവെച്ചത്. സ്ത്രീധനത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും സഹോദരി ഭർത്താവും സംഘവും ചേർന്ന് രതീന്ദ്രദാസിന്റെ പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രതികളിൽ ഒരാളായ കോൺഗ്രസ് നേതാവിനെ ഇയാൾ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.