ഇസ് ലാമാബാദ്: രാജ്യത്തേക്ക് മടങ്ങിയത്തൊന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാക് മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുശര്‍റഫ് ഭീകരവിരുദ്ധ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഗുരുതര സുരക്ഷാഭീഷണി നേരിടുന്നതായി കാണിച്ചാണ് ഹരജി. അടിയന്തരാവസ്ഥക്കാലത്ത് അനധികൃതമായി ജഡ്ജിമാരെ തടങ്കലില്‍വെച്ച കേസില്‍ മുശര്‍റഫിന് കോടതിക്കു മുന്നില്‍ ഹാജരാവേണ്ടതുണ്ട്. അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിച്ചില്ളെങ്കില്‍ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് 73കാരനായ മുശര്‍റഫിനെ ഒഴിവാക്കണമെന്നും അപേക്ഷയിലുണ്ട്.
ഭീകരവിരുദ്ധ കോടതി ജഡ്ജി സൊഹെയ്ല്‍ ഇഖ്റാം ഹരജി സ്വീകരിച്ചു. ഇതുസംബന്ധിച്ച് ഇസ്ലാമാബാദ് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ് അയച്ചു. ഫെബ്രുവരി ഒമ്പതിനാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കഴിഞ്ഞ ഡിസംബറില്‍ ജഡ്ജിമാരെ തടങ്കലില്‍ വെച്ച കേസില്‍ വാദം കേള്‍ക്കവെ കോടതി മുശര്‍റഫിന് ഹാജരാകാന്‍ ഒരു മാസത്തെ സമയം നല്‍കിയിരുന്നു. സമയത്തിനകം ഹാജരാകാതിരുന്നാല്‍ മുശര്‍റഫിനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും താക്കീത് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.