മലപ്പുറം: രാജ്യം മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും മുസ്ലിം സംഘടനാനേതാക്കൾ.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതാക്കളുടെ വിഡിയോ കോൺഫറൻസിലാണ് പ്രതിഷേധമുയർന്നത്.
സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ബി.ജെ.പി അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഡല്‍ഹി പൊലീസ് മുസ്ലിം വേട്ട തുടരുകയാണ്. ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ഇതിനുദാഹരണമാണ്.
സഫൂറ സര്‍ഗര്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ബി.ജെ.പി അജണ്ട നടപ്പിലാക്കി. രാജ്യദ്രോഹം, മതസ്പര്‍ധയുണ്ടാക്കല്‍, കലാപത്തിന് ഗൂഢാലോചന നടത്തുക തുടങ്ങി വലിയ കുറ്റകൃത്യങ്ങളാണ് ഇവരുടെമേല്‍ ചുമത്തിയിരിക്കുന്നത്.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, ടി.പി. അബ്ദുല്ലക്കോയ മദനി, എം.ഐ. അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരകുന്ന്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സി.പി. ഉമര്‍ സുല്ലമി, ടി.കെ. അഷ്റഫ്, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.