സച്ചാർ സംരക്ഷണ സമിതി മുഖ്യമന്ത്രി പിണറായി വിജയന്​​ നിവേദനം നൽകുന്നു

സ​ച്ചാ​ർ ശുപാർശകൾ അട്ടിമറിക്കരുത്​; സം​ര​ക്ഷ​ണ സമിതി മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി

തിരുവനന്തപുരം: ജസ്റ്റിസ്​ രജീന്ദർ സച്ചാർ കമ്മീഷൻ ശുപാർശകൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുസ്​ലിം സംഘടനകൾ സെക്രട്ടറിയേറ്റിന്​ മുന്നിൽ ധർണ നടത്തുകയും മുഖ്യമന്ത്രിക്ക്​ നിവേദനം നൽകുകയും ചെയ്​തു. സം​സ്ഥാ​ന​ത്തെ 16 മു​ഖ്യ​ധാ​ര മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ച്ചാ​ർ സം​ര​ക്ഷ​ണ സമിതിയുടെ നേതൃത്വത്തിലാണ്​ ധർണ നടന്നത്​. കേരളത്തിൽ ന്യൂനപക്ഷ സ്​കോളർഷിപ്പ്​ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ധർണയും നിവേദന സമർപ്പണവും. 

സച്ചാർ ശുപാർശകൾ പ്രത്യേക സെൽ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക- പിന്നാക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവർക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിക്ക്​ നൽകിയ നിവേദനത്തിൽ ഉന്നയിച്ചു. 

സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ധർണ്ണയെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്​ഘാടനം ചെയ്​തു.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ (സമസ്ത കേരള ജംഇയ്യതുൽ ഉലമ), എം.ഐ അബ്ദുൽ അസീസ്, പി.മുജീബ് റഹ് മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.എ.ഐ മജീദ് സലാഹി (കെ.എൻ.എം), കടക്കൽ അബ്ദുൽ അസീസ് മൗലവി (കേരള മുസ്ലി ജമാഅത്ത് ഫെഡറേഷൻ), പി.എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്റഫ് (വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ), അഡ്വ.പി മുഹമ്മദ് ഹനീഫ, എം.എം ബഷീർ മദനി (കെ.എൻ.എം മർകസുദ്ദഅവ ) കെ.കെ കുഞ്ഞാലി മുസ്ലിയാർ, എ.പി അഹമ്മദ് ബാഖവി (കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ), കെ.എച്ച് മുഹമ്മദ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ), ഒാണംപിള്ളി അബ്ദുസത്താർ ബാഖവി (ജംഇയ്യത്തുൽ ഉലമാ ഹിന്ദ്), എഞ്ചിനീയർ മമ്മദ് കോയ (എം.എസ്.എസ്), സി.പി. ജോൺ, അഡ്വ.ജോൺ ജോൺ തുടങ്ങിയവർ സംബന്ധിച്ചു. സച്ചാർ സംരക്ഷണ സമിതി കൺവീനർ പി.എം എ സലാം സ്വാഗതം പറഞ്ഞു.

ധ​ർ​ണ​ക്കു ശേ​ഷമാണ്​ സ​മി​തി നേ​താ​ക്ക​ൾ ജനപ്രതിനിധികൾക്കൊപ്പം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം നൽകിയത്​.


Tags:    
News Summary - muslim leaders submitted a petition to the chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.