മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റിനായുള്ള ചർച്ചകൾക്കൊടുവിൽ പാർലമെന്റ് സ്ഥാനാർഥികളെ ബുധനാഴ്ച പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിക്കും. ജൂണിൽ ലഭിക്കുമെന്ന് ഉറപ്പ് നൽകപ്പെട്ട രാജ്യസഭ സീറ്റിൽ ആരായിരിക്കും മത്സരിക്കുകയെന്നത് ബുധനാഴ്ച തന്നെ പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ലീഗിൽ ആലോചനയുണ്ട്.
രണ്ട് ദിവസമായി അതാണ് പാർട്ടിക്കുള്ളിലെ ചുടുള്ള ചർച്ച. വിയർക്കാതെ പാർലമെന്റിൽ എത്താനുള്ള മോഹവുമായി ഒട്ടേറെ പേരുണ്ട്. മാധ്യമങ്ങളുടെ സാധ്യതാപട്ടികയിൽ കയറിപ്പറ്റാനുള്ള തിടുക്കം പലരും കാണിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതൽ സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ട് നേതാക്കളുടെ തിരക്കായിരുന്നു. രാവിലെ പത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തങ്ങളുമായി ചർച്ചക്കെത്തി. പിന്നാലെ യൂത്ത് ലീഗിന്റെ താൽപര്യം അറിയിക്കാൻ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങളുമെത്തി. അത് കഴിയുമ്പോഴേക്കും പി.കെ. ഫിറോസും അഡ്വ. വി.കെ. ഫൈസൽ ബാബുവുമടക്കമുള്ള യുവനേതാക്കളുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.