മൂന്നാം സീറ്റിന് ലീഗിന് പൂർണ അർഹതയുണ്ട്, നൽകാൻ പ്രായോഗിക പ്രയാസം -വി.ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന് മുസ്‍ലിം ലീഗിന് പൂർണ അർഹതയുണ്ടെന്നും എന്നാൽ പ്രത്യേക സാഹചര്യത്തിൽ അത് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് നേതാക്കളെ അത് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ലീഗ് രണ്ടു സീറ്റുകളിൽ തന്നെ മത്സരിക്കുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും. അതിന് ശേഷം വരുന്ന സീറ്റ് കോൺഗ്രസ് എടുക്കും. ഭരണത്തിൽ വരുമ്പോൾ ലീഗിന് രണ്ടെണ്ണം ലഭിക്കുമെന്ന് ഉറപ്പുവരുത്തും’ -അദ്ദേഹം പറഞ്ഞു.

'യു.ഡി.എഫിന്റെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. യു.ഡി.എഫിന്റെ ഐക്യം ഊട്ടിയുറപ്പിച്ചു. കൂട്ടായ പ്രവർത്തനം നടത്തി 20 സീറ്റും വാങ്ങിച്ചെടുക്കും' -സതീശൻ പറഞ്ഞു.

അതിനിടെ, മു​സ്‍ലിം ലീ​ഗി​ന്റെ പാ​ർ​ല​മെ​ന്റ് സ്ഥാ​നാ​ർ​ഥി​ക​ളെ ഇന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കും. ജൂ​ണി​ൽ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​ക​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റി​ൽ ആ​രാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന​ത് ബു​ധ​നാ​ഴ്ച ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ലീ​ഗി​ൽ ആ​ലോ​ച​ന​യു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ സാ​ദി​ഖ​ലി ത​ങ്ങ​ളെ കാ​ണാ​ൻ പാ​ണ​ക്കാ​ട്ട് നേ​താ​ക്ക​ളു​ടെ തി​ര​ക്കാ​യി​രു​ന്നു. രാ​വി​ലെ പ​ത്തോ​ടെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും ത​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക്കെ​ത്തി. പി​ന്നാ​ലെ യൂ​ത്ത് ലീ​ഗി​ന്റെ താ​ൽ​പ​ര്യം അ​റി​യി​ക്കാ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ന​വ്വ​റ​ലി ത​ങ്ങ​ളു​മെ​ത്തി. അ​ത് ക​ഴി​യു​മ്പോ​ഴേ​ക്കും പി.​കെ. ഫി​റോ​സും അ​ഡ്വ. വി.​കെ. ഫൈ​സ​ൽ ബാ​ബു​വു​മ​ട​ക്ക​മു​ള്ള യു​വ​നേ​താ​ക്ക​ളു​മെ​ത്തി.

Tags:    
News Summary - Muslim league fully deserved for Third Seat -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.