കണ്ണൂർ: ജില്ലയിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ അഞ്ചിടത്തെ മത്സര ചിത്രം തെളിഞ്ഞു. അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നിന്നാണ് ലീഗ് സ്ഥാനാർഥികൾ ജനവിധി തേടുന്നത്. യു.ഡി.എഫിനുവേണ്ടി മട്ടന്നൂർ മണ്ഡലത്തിൽ ആർ.എസ്.പി സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തി ജനവിധി തേടും.
അഴീക്കോട് സിറ്റിങ് എം.എൽ.എ കെ.എം. ഷാജിയും കൂത്തുപറമ്പിൽ പൊട്ടങ്കണ്ടി അബ്ദുല്ലയുമാണ് ലീഗിനു വേണ്ടി കളത്തിലിറങ്ങുന്നത്.
മുസ്ലിം ലീഗിെൻറ സംസ്ഥാന സെക്രട്ടറിയായ കെ.എം. ഷാജി മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ്. അഴീക്കോട് അദ്ദേഹത്തിെൻറ തുടർച്ചയായ മൂന്നാം അങ്കമാണ്.
ആദ്യ മത്സരത്തിൽ സി.പി.എമ്മിലെ എം. പ്രകാശൻ മാസ്റ്ററേയും തുടർന്ന് നികേഷ് കുമാറിനേയും പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ദീർഘകാലം തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറായ പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജിയുടെ മകനാണ് പൊട്ടങ്കണ്ടി അബ്ദുല്ല.
കൂത്തുപറമ്പിൽ എൽ.ഡി.എഫിലെ കെ.പി. മോഹനനെതിരെയാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയായ അദ്ദേഹം ഗോദയിലിറങ്ങുന്നത്. എൽ.ഡി.എഫിലെ കെ.വി. സുമേഷാണ് ഷാജിയുടെ എതിരാളി. ജില്ലയിൽ യു.ഡി.എഫിൽ ഒമ്പത് മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.
പേരാവൂരിൽ നിലവിലെ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് തന്നെയാണ് മത്സരിക്കുന്നത്. ഒൗദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുേമ്പ അദ്ദേഹം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി തുടങ്ങി.
കണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി തന്നെ ഇക്കുറിയും മത്സരത്തിനിറങ്ങും. ഇതോടെ കണ്ണൂർ, അഴീക്കോട്, പേരാവൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെ മത്സരചിത്രം വ്യക്തമായി.
ഇതിൽ പേരാവൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ ഒഴികെയുള്ള മണ്ഡലത്തിൽ കടുത്ത മത്സരമായിരിക്കും.
കണ്ണൂരിൽ കോൺഗ്രസ്- എസിലെ കടന്നപ്പള്ളി രാമചന്ദ്രനെതിരെയാണ് സതീശൻ പാച്ചേനി മത്സരിക്കുക. കണ്ണൂരിൽ കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ നേരിയ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചുകയറിയത്.
പേരാവൂരിൽ സി.പി.എമ്മിനുവേണ്ടി മത്സരിക്കുന്നത് യുവനേതാവായ കെ.വി. സക്കീർ ഹുസൈനാണ്. ചുവന്നക്കോട്ടയായ മട്ടന്നൂരിൽ സി.പി.എം സ്ഥാനാർഥിയായ മന്ത്രി കെ.കെ. ശൈലജക്കെതിരെയാണ് ഇല്ലിക്കല്‍ അഗസ്തി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.