മുസ്ലിംലീഗ് തികഞ്ഞ വർഗീയ പാർട്ടി -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എം.വി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിംലീഗ് തികഞ്ഞ ഒരു വർഗീയ പാർട്ടിയാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടത് മുന്നണിക്ക് നേരത്തെ മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടായിരുന്നു.

ലീഗ് ഇല്ലാത്ത ഭരണം കൊണ്ട് വരികയാണ് ലക്ഷ്യമെന്ന് ഇ.എം.എസും നായനാരും വി.എസും പറഞ്ഞതാണ്. ഷബാനു കേസിൽ സി.പി.എം ഈ കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോൾ സി.പി.എം നടത്തുന്നത് വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. യു.ഡി.എഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം. സി.പി.എമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ല.

വൈകാതെ സി.പി.ഐയും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുമെന്ന് വ്യക്തമാണ്. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കുന്ന നീക്കമാണിത്. മുസ്ലിംലീഗ് പല ദേശീയ പ്രശ്നങ്ങളിലും രാജ്യത്തിന്റെ പൊതു നിലപാടിനെതിരെ പ്രവർത്തിച്ചവരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Muslim League is a communal party - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.