നവകേരള സദസ്സിൽ പ​ങ്കെടുത്ത ലീഗ് നേതാക്കൾക്ക് സസ്​പെൻഷൻ

കോ​ഴി​ക്കോ​ട്: പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ത്ത മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് സ​സ്​​പെ​ൻ​ഷ​ൻ. കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ലീ​ഗ് സെ​ക്ര​ട്ട​റി യു.​കെ. ഹു​സൈ​ൻ, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ​ഴ​വ​ണ വാ​ർ​ഡ് ലീ​ഗ് പ്ര​സി​ഡ​ന്റ് മൊ​യ്തു മി​ട്ടാ​യി എ​ന്നി​വ​രെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യി മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സ് അ​റി​യി​ച്ചു. 

ഓമശ്ശേരിയിലെ നവകേരള സദസ് പ്രഭാത യോഗത്തിലാണ് ഇവർ പങ്കെടുത്തത്. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്‍റുമാണ് മൊയ്തു മിട്ടായി.

തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്.

അതേസമയം, യോഗം നടന്ന വേദിക്ക് മുന്നിൽ പ്രതിഷേധിച്ച മൂന്ന് കെ.എസ്.യു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം മാങ്ങാപ്പൊയിലിൽ എട്ടു യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടൂരിൽ യൂത്ത് ലീഗ് 21 വാഴകൾ നട്ട് പ്രതിഷേധിച്ചു.

Tags:    
News Summary - Muslim League leaders suspended for participating in Navakerala Sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.