കൊണ്ടോട്ടി: പള്ളിക്കൽ ഗ്രമാപഞ്ചായത്തിലെ അഞ്ചു വർഷ ഭരണം വിചിത്രമായിരുന്നു. കിടിലൻ സ്റ്റൈലും. മുസ്ലിം ലീഗ് ബലത്തിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യു.ഡി.എഫിെൻറതായിരുന്നു. എന്നാൽ അഞ്ചു വർഷത്തിൽ മൂന്ന് വർഷവും ഭരിച്ചതാകട്ടെ പ്രസിഡൻറിെൻറ തണലിൽ പ്രതിപക്ഷമായ ഇടതുപക്ഷവും.
പള്ളിക്കലിന് മാത്രം സ്വന്തമായ കഥയിങ്ങനെ: പഞ്ചായത്തിലെ 22 ൽ 12 സീറ്റ് നേടി യു.ഡി.എഫാണ് അധികാരത്തിലെത്തിയത്. എൽ.ഡി.എഫിന് 10 സീറ്റും ലഭിച്ചു. 10 സീറ്റ് നേടിയ മുസ്ലിം ലീഗിനായിരുന്നു പ്രസിഡൻറ് സ്ഥാനം.
പ്രസിഡൻറ് സ്ഥാനമാകെട്ട പട്ടികജാതി വനിത സംവരണവും. ലീഗ് ടിക്കറ്റിൽ ഒന്നാം വാർഡിൽ നിന്ന് ജയിച്ച വിദ്യാർഥിയായ പി. മിഥുന പ്രസിഡൻറായി. കേരളത്തിലെ പ്രായം കുറഞ്ഞ പ്രസിഡൻറുമായി. രണ്ട് വർഷം പിന്നിട്ടതോടെ പ്രസിഡൻറ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ആരോപണം ഉയർന്നു.
ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതായിരുന്നു കാരണം. ഇതിനിടയിലാണ് പഞ്ചായത്തിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നത്. ഉദ്ഘാടകൻ മന്ത്രി കെ.ടി ജലീൽ. ജലീലിനെതിരെ ലീഗ് സമരം തീർക്കുന്ന കാലം. ചടങ്ങിൽ പങ്കെടുക്കരുതെന്ന് ലീഗ് പ്രസിഡൻറിന് നിർദേശം നൽകി. പ്രസിഡൻറ് െമെൻഡ് ചെയ്തില്ല. പിന്നാലെ സസ്പെൻഷൻ വന്നു. അതും ഏശിയില്ല.
സി.പി.എം നടത്തിയ വനിത മതിലിലടക്കം നിരവധി പരിപാടികളിൽ സജീവ പങ്കാളിയായി. ബോർഡ് യോഗങ്ങളിൽ പ്രതിപക്ഷ നിലപാടുകൾക്കൊപ്പമായി. ഭരണസമിതി കൊണ്ടുവരുന്ന അജണ്ടകൾ തള്ളി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത് ഹാളിന് ഇ.എം.എസിെൻറ പേര് നൽകുന്നതിലേക്ക് വരെ എത്തി കാര്യങൾ.
മാസങ്ങൾക്ക് മുമ്പാണ് പഞ്ചായത്ത് ഹാളിനും സ്കൂൾ കവാടത്തിനും പേരിടാൻ അജണ്ട വന്നത്. ഇ.എം.എസിെൻറ പേര് വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വോട്ടിനിട്ടപ്പോൾ പ്രസിഡൻറിെൻറ കാസ്റ്റിങ് വോട്ടിൽ പാസായി. പഞ്ചായത്തിൽ അംഗനവാടിക്ക് രണ്ട് തറക്കല്ലിടൽ ചടങ്ങും നടന്നു.
പ്രസിഡൻറിനെ ഗ്രാമസഭയിൽ ലീഗ് പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിൽ കേസുമുണ്ടായി. ഭരണപക്ഷത്തെ പ്രതിപക്ഷത്തും പ്രതിപക്ഷത്തിരിക്കേണ്ടവരെ ഭരണപക്ഷത്തും ഇരുത്തിയാണ് ഭരണം പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.