'സമസ്തയുടെ മാത്രം അഭിപ്രായം'; താരാരാധന സംബന്ധിച്ച സമസ്തയുടെ നിലപാട് തള്ളി മുസ്ലിം ലീഗ്

മലപ്പുറം: ഫുട്ബാൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്. സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്തയുടെ നിലപാട് തികച്ചും വ്യക്തിപരമാണെന്നായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. വ്യക്തിപരമായ പരാമർശം മൊത്തത്തിലുള്ള പരാമർശമായി കാണരുത്. എന്തുകൊണ്ടാണ് അത്തരമൊരു പരാമർശം വന്നതെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്ബാൾ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബാളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള ഇഷ്ടം ആരാധനയായി മാറരുതെന്നും സമസ്ത കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. അധിനിവേശക്കാരായ പോർച്ചുഗലിന്‍റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്ന് സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാർക്ക് നൽകിയ സർക്കുലറിൽ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഫുട്ബാള്‍ ആരാധന അതിരുവിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച പള്ളികളില്‍ നടത്തിയ പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് ജാഗ്രത നൽകിയിരുന്നു.

Tags:    
News Summary - Muslim League rejects Samasta's star worship statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.