കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് തട്ടിപ്പു കേസിൽ എം.സി കമറുദ്ദീൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് മുസ്‌ലിം ലീഗ്. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്നും എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും സർക്കാറിെൻറ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഖമറുദ്ദീന്‍ വിഷയത്തില്‍ ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
കമറുദ്ദീനെതിരായ അറസ്റ്റ് അസാധാരണമായ നടപടിയെന്നും യോഗം വിലയിരുത്തി. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ ആരോപണത്തില്‍ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല.
അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കളികളാണ്. നടപടി സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ്. ബിസിനസ് പൊളിഞ്ഞ് കടക്കാരനാകുന്നതുമായി ഒരുപാട് ആളുകളുണ്ട് അവരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുമോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളത് നിസ്സാരമായി കാണില്ല. അത് കൊടുത്ത് തീര്‍ക്കുക തന്നെ വേണം. ഈ കേസ് പാര്‍ട്ടിയുടെ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചുനല്‍കണമെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്. ഇന്ന് ചേര്‍ന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവര്‍ത്തിച്ചത്. ഏത് ബിസിനസ്സ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ്. ഫാഷന്‍ ഗോള്ഡിെൻറ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. അക്കാര്യത്തില്‍ സംശയമൊന്നും ഇല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.