പരപ്പനങ്ങാടി : വഖഫ് ബോർഡ് ഉദ്യോഗ നിയമനം പി.എസ്.സി ക് വിട്ട് സംവരണാനുകൂല്യങ്ങളെ തകിടംമറിക്കാനും സമുദായത്തെ പാർശ്വവത്ക്കരിക്കാനുമുള്ള നീക്കം ഒറ്റകെട്ടായി ചെറുക്കുമെന്ന് മുസ്ലിം കോ ഓർഡിനേഷൻ കമ്മറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ ഐക്യ സംഗമം വ്യക്തമാക്കി. പി എസ്..ച്ച് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കെ.കെ.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് ചെട്ടിപ്പടി ( സമസ്ത), പി. അബ്ദുൽ ലത്വീഫ് മദനി (കെ.എൻ.എം), പി.കെ. അബൂബക്കർ ഹാജി (ജമാഅത്തെ ഇസ്ലാമി ), കെ.മുജീബ് (വിസ്ഡം), ഇ ഒ . ഫൈസൽ (മർക്കസുദഅവ - കെ.എൻ.എം) എന്നിവർ സംസാരിച്ചു. കൺവീനർ അലി തെക്കെപ്പാട്ട് സ്വാഗതവും ഉമ്മർ ഒട്ടു മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.