ബി.ജെ.പിയെ​ അയ്യപ്പഭക്തരുടെ വക്താക്കളാക്കിയത്​ പിണറായി- കെ.പി.എം മജീദ്​

ചാവക്കാട്: രാജ്യ താൽപര്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളോട് മൗനം പാലിക്കുന്ന ന​രേന്ദ്ര മോദിയുടെ സമീപനങ്ങളോ ടുള്ള പ്രതികരണങ്ങളാണ് വടക്കേ ഇന്ത്യയിൽ കോൺഗ്രസി​​​െൻറ മുന്നേറ്റമെന്ന്​ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ട റി കെ.പി.എ. മജീദ്. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന യുവജന മാർച്ചി​​​െൻറ തൃശൂർ ജില്ലയിലെ ആരംഭം അണ്ടത്തോട് തങ്ങൾപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാന സർക്കാർ അടവ് നയം നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് വളരാനും ആർ.എസ്.എസിന് ശബരിമലയിലേക്ക് കടന്നുചെല്ലാനും അവരമൊരുക്കിയത് പിണറായി സർക്കാറാണ്. ശബരിമല അയ്യപ്പഭക്തരുടെ വക്താക്കളാകാനും ബി.ജെ.പിക്ക് സാഹചര്യമുണ്ടാക്കി. വിഷയത്തിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം വിഷയത്തിൽ സുപ്രീംകോടതി വിധിവന്നപ്പോൾ അത് നടപ്പിലാക്കാൻ സാവകാശം ചോദിക്കുന്നു. ശബരിമല വിധി നടപ്പിലാക്കാൻ സമയം ചോദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മജീദ് ചോദിച്ചു.

നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ആർ.വി. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ലാ ലീഗ് പ്രസിഡൻറ് സി.എ. റഷീദ്, ഡി.സി.സി.സെക്രട്ടറി എ.എം.അലാവുദ്ദീൻ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എം. മനാഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Muslim Youth League Yuvajana March- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.