തിരുവനന്തപുരം: നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത ചിറയിൻകീഴ് പെരുമാതു റ മുതലപ്പൊഴിയിലെ മത്സ്യബന്ധനയാത്രകൾ സുരക്ഷിതമാക്കാൻ സാൻഡ് ബൈപാസിങ് പദ്ധതി അ ടിയന്തരമായി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പൊഴിയുടെ തെക്കു വശത്ത് നിന്ന് വടക്കുവശത്തേക്ക് കടലിനടിയിൽകൂടി പൈപ്പ് സ്ഥാപിച്ച് മണൽ മാറ്റി നിക് ഷേപിക്കുന്ന പദ്ധതി ഈവർഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മുതലപ്പൊഴി ഹ ാർബറിന് നിർമിച്ച രണ്ട് പുലിമുട്ടുകളുടെ അശാസ്ത്രീയതമൂലം കായലിൽനിന്ന് കടലിലേക്ക് തുറക്കുന്ന ജലപാതയിൽ വള്ളം മറിഞ്ഞും വലിയ പാറക്കല്ലുകളിൽ ചെന്നിടിച്ചു മുഖം തകർന്നും മരിച്ച മത്സ്യത്തൊഴിലാളികളെ കുറിച്ച് ‘മുതലപ്പൊഴി അഥവ മരണപ്പൊഴി’ തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുറഞ്ഞത് 80 ലക്ഷം വരുമെന്നാണ് കണക്കുകൂട്ടൽ. ഈ പദ്ധതി അടുത്ത ബജറ്റിൽ വകയിരുത്താനാണ് തുറമുഖ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ മന്ത്രിക്ക് മുമ്പാകെ ശിപാർശ സമർപ്പിച്ചത്. എന്നാൽ, പൊഴിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉടൻ നടപ്പാക്കാൻ മന്ത്രി നിർദേശിക്കുകയായിരുെന്നന്ന് ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
പുലിമുട്ടുകളുടെ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം തടയാൻ ആഗോള തലത്തിൽ സ്വീകരിച്ച മാർഗമാണിത്. 2011 ജനുവരിയിൽ, മുതലപ്പൊഴി ഹാർബറിനുള്ള പാരിസ്ഥിതികാഘാത റിപ്പോർട്ടിൽ പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ (സി.ഡബ്ല്യു.പി.ആർ.എസ്) സാൻഡ് ബൈപാസിങ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, വലിയ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രായോഗികമായിരുന്നില്ല. ജലപാതയിൽ അടിഞ്ഞ കൂറ്റൻ പാറക്കല്ലുകൾ ഏതാനും മാസം മുമ്പ് അദാനി ഗ്രൂപ്പിെൻറ സഹായത്തോടെ കടൽ തുരക്കൽ (ഡ്രെഡ്ജിങ്) യന്ത്രമുപയോഗിച്ച് പൂർണമായും നീക്കിയതായും അതിനാൽ പദ്ധതി എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കല്ല് അടിഞ്ഞതിനെ തുടർന്ന് ജലപാതയുടെ ആഴം നാല് മീറ്ററായി കുറഞ്ഞിരുന്നു. ഡ്രെഡ്ജിങ്ങിലൂടെ എട്ട് മീറ്ററായി.
നേരത്തെ, ഡ്രെഡ്ജിങ്ങിന് അധിക സാമ്പത്തികബാധ്യത വരുമെന്ന വിലയിരുത്തലിലാണ് പദ്ധതി പരിഗണിക്കാതിരുന്നത്. ഒപ്പം, പൊഴിയുടെ തെക്കുഭാഗത്ത് 50 മീറ്റർ ഇടവിട്ട് ഗ്രോയ്നുകൾ (തീരത്തുനിന്ന് കടലിലേക്ക് സ്ഥാപിക്കുന്ന ചെറുതിട്ട) സ്ഥാപിക്കാൻ സി.ഡബ്ല്യു.പി.ആർ.എസ് നിർദേശിച്ചിരുന്നു. ആ നിർദേശവും പ്രായോഗികമല്ലെന്നാണ് വകുപ്പ് വിലയിരുത്തൽ. കടൽ അടിത്തട്ടിൽനിന്ന് ഒന്നര മീറ്റർ താഴ്ചയിൽ 20 മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിച്ചാൽ ജലയാനങ്ങൾക്ക് സഞ്ചാരതടസ്സം ഉണ്ടാകില്ല.
നിലവിൽ ഇന്ധന നീക്കത്തിനായി കടലിനടിയിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യമുള്ള ബി.പി.സി.എൽ, ഐ.ഒ.സി, കൊച്ചിൻ പോർട്ട് സ്ഥാപനങ്ങളിൽ തുറമുഖ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരം തേടിയിട്ടുണ്ട്. ഒരു മീറ്റർ പൈപ്പ് സ്ഥാപിക്കാൻ 40,000 രൂപയാണ് ചെലവ്. തീരശോഷണംമൂലം പൊഴിയുടെ വടക്കുഭാഗത്തുള്ള താഴമ്പിള്ളി, പൂത്തുറ, മാമ്പിള്ളി, അഞ്ചുതെങ്ങ് മത്സ്യബന്ധനഗ്രാമങ്ങളിലെ നിരവധി വീടുകൾ തകർന്നിരുന്നു. പദ്ധതി നടപ്പാക്കുന്നതോടെ സ്വാഭാവിക തീരസംരക്ഷണവും സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.