തിരുവനന്തപുരം: മുട്ടിൽ മരം െകാള്ളക്കേസ് മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആേൻറാ ആഗസ്റ്റിൻ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി റിപ്പോർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാർ. കളമശ്ശേരി പൊലീസിലാണ് പരാതി നൽകിയത്. റോജിയും ആേൻറായും ചാനൽ ഒാഫിസിൽ സൂക്ഷിച്ച അവരുടെ സാധനസാമഗ്രികൾ നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ വിളിച്ചെങ്കിലും ഹൈകോടതിയിലെ കേസുമായി ബന്ധപ്പെട്ട് തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്. റിപ്പോർട്ടർ ചാനലിൽ റോജിക്ക് ഒാഹരി പങ്കാളിത്തമുള്ളത് വനംവകുപ്പ് അന്വേഷണ റിപ്പോർട്ടിലുണ്ട്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ അഴിക്കോട് സി.പി.എം ചിഹ്നത്തിൽ നികേഷ് മത്സരിച്ചിരുന്നു.
നേരത്തേ മുട്ടിൽ കേസിൽ റോജിയെയും ആേൻറായെയും അറസ്റ്റ് ചെയ്യാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇവർ ചാനലിെൻറ മറവിൽ അറസ്റ്റ് ഒഴിവാക്കുകയായിരുന്നത്രെ. ഒടുവിൽ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
ദീപക് ധർമടത്തിന് സസ്പെൻഷൻ
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ 24 ന്യൂസ് ചാനലിെൻറ മലബാർ റീജനൽ ചീഫ് ദീപക് ധർമടത്തെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.