മൃതദേഹത്തിന് അരികിൽനിന്ന് മാറിയില്ല; ബന്ധുക്കളെ കുഴക്കി വിദേശത്തു നിന്നെത്തിയ യുവാവ്

മൂവാറ്റുപുഴ: ക്വാറൻറീൻ നിർദേശങ്ങളോടെ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വിദേശത്ത് നിന്നെത്തിയ മകൻ ഏറെ നേരം മൃതദേഹത്തിനരികിൽ ചെലവഴിച്ചത് പൊലീസിനെയും ബന്ധുക്കളെയും കുഴക്കി. മൂവാറ്റുപുഴ വാളകത്ത് തിങ്കളാഴ്ചയാണ് സംഭവം. ഖത്തറിൽ നിന്നെത്തിയ യുവാവാണ് ക്വാറൻറീൻ സെന്‍ററിലേക്കു പോകാതെ പ്രത്യേക അനുമതി നേടി വാളകത്തെ വീട്ടിൽ പിതാവി​െൻറ മൃതദേഹം കാണാനെത്തിയത്.

 

മൃതദേഹം കണ്ട് അപ്പോൾ തന്നെ ക്വറൻറീനിൽ പോകാമെന്ന് പറഞ്ഞതിനാൽ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള പ്രത്യേക പാസ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ലഭ്യമാക്കുകയായിന്നു. തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് മകൻ വീട്ടിലെത്തിയത്. എന്നാൽ തിരിച്ചു പോകാതെ ഇയാൾ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം മൃതദേഹത്തിന് സമീപം ചിലവഴിച്ചതോടെ ബന്ധുക്കൾക്ക് അടക്കം അന്ത്യദർശനത്തിന് സാധിച്ചില്ല.

ഇതോടെ പ്രതിഷേധവുമായി ബന്ധുക്കളുൾപ്പെടെ രംഗത്തെത്തുകയായിരുന്നു. ബന്ധുക്കൾക്ക് കാണാൻ സൗകര്യമൊരുക്കാൻ ഇയാൾ തിരിച്ചുപോകണമെന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യുവാവ് അവഗണിച്ചു. ഒടുവിൽ മൃതദേഹത്തിനരികിൽ തുടരുകയാണെങ്കിൽ സംസ്കാര ചടങ്ങുകൾ നടത്താനാകില്ലെന്ന് പൊലീസ് കർശന നിലപാടെടുത്തതോടെയാണ് യുവാവ് തിരിച്ചു പോയത്.

Tags:    
News Summary - muvattupuzha quarantine youth at funeral-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.