തിരുവനന്തപുരം: മനുഷ്യന് അധഃപതിക്കാവുന്ന ഏറ്റവും മോശം മാനസികാവസ്ഥയാണ് വർഗീയതയെന്ന് മുസാഫർനഗർ സംഭവം ബോധ്യപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗങ്ങളെയും അമാനവീകരിച്ച് മൃഗങ്ങെളക്കാൾ മോശമായ സാമൂഹികപദവിയിൽ ഒതുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്.
വർഗീയതയും ഫാഷിസവും മനുഷ്യനിൽനിന്ന് സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചുകളയുമെന്ന് വീണ്ടും വീണ്ടും ഇത് ഓർമിപ്പിക്കുന്നു. ഏഴുവയസ്സുള്ള കുഞ്ഞിനെ അവന്റെ മതം മുൻനിർത്തി ശിക്ഷിക്കാൻ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെക്കൊണ്ട് നടപ്പാക്കിക്കാനും ഒരു അധ്യാപികക്ക് സാധിക്കണമെങ്കിൽ വർഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകും. സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതൽ കരുത്തുറ്റ പ്രതിരോധം ഉയർത്താൻ കഴിയണമെന്ന താക്കീതുകൂടിയായി സംഭവം മാറി. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ജനാധിപത്യ-മതേതര വിശ്വാസികൾ കൈകോർക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.