ഗവര്‍ണര്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കും -എം.വി. ഗോവിന്ദന്‍

ചേര്‍ത്തല: ആര്‍.എസ്.എസ് ചട്ടുകമായി കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിയമപരമായ നീക്കങ്ങള്‍ക്കൊപ്പം സംസ്ഥാനത്താകെ ഇടതുമുന്നണി ജനകീയ പ്രതിരോധം തീർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുന്നപ്ര-വയലാര്‍ രക്തസാക്ഷിവാരാചരണത്തിന്റെ സമാപനംകുറിച്ച് വയലാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15ന് രാജ്ഭവനുമുന്നില്‍ മാത്രം നടത്താന്‍ നിശ്ചയിച്ച സമരം ജനങ്ങളുടെ ആവശ്യപ്രകാരം എല്ലാ ജില്ലകളിലേക്കും കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.  29,000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കേരളത്തിന് നഷ്ടമാക്കി കേന്ദ്രസര്‍ക്കാര്‍ വീര്‍പ്പുമുട്ടിക്കുന്നതിനിടെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള ഇടപെടല്‍. ഇതിന് ഒത്താശചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ സ്ഥിതി പരമ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത അധികാരം ഉണ്ടെന്ന് നടിക്കുന്ന ശുംഭന്‍മാര്‍ ആവഴിക്കുപോകട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പറഞ്ഞു. എന്‍.ഡി.എയുടെയും ആര്‍.എസ്.എസിന്റെയും ഏജന്റായി ഗവര്‍ണര്‍ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - MV Govindan announces protests against governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.