കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട് സി.പി.എം നടത്തുന്ന സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിന് നിലപാട് ഇല്ലാത്തത് കൊണ്ടാണ് അവരെ സെമിനാറിലേക്ക് ക്ഷണിക്കാത്തതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടാണ്. കേരളത്തിലാണ് കോൺഗ്രസ് ജനസദസ് നടത്തുന്നത്. ഏക സിവിൽ കോഡ് ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടോ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വം അടക്കമുള്ള വിഷയങ്ങളിൽ പരിഷ്കാരം അനിവാര്യമാണെന്ന് ഭരണഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണമെന്നും എന്നാൽ, അതിന് മുമ്പുള്ള നടപടിക്രമങ്ങൾ നടന്നിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.