മ​ന്ത്രിസഭയിലെ രണ്ടാമനാവാൻ എം.വി ഗോവിന്ദൻ

ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമനാരാണെന്നതിൽ കാര്യമായ സംശയങ്ങളുണ്ടായിരുന്നില്ല. മന്ത്രിമാരുടെ വകുപ്പുകളുടെ പ്രഖ്യാപനം കഴിഞ്ഞയുടൻ വ്യവസായ വകുപ്പിന്‍റെ ചുമതല നിർവഹിച്ചിരുന്ന ഇ.പി ജയരാജനായിരുന്നു മന്ത്രിസഭയിലെ രണ്ടാമനെന്ന്​ വ്യക്​തമായിരുന്നു. എന്നാൽ, ഇത്തവണ വകുപ്പിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിലെ രണ്ടാമനെ തീരുമാനിക്കാനാവില്ല. പാർട്ടിയിൽ താരതമ്യേന ജൂനിയറായ പി.രാജീവാണ്​ രണ്ടാം പിണറായി മന്ത്രിസഭയിൽ വ്യവസായ വകുപ്പ്​ കൈകാര്യം ചെയ്യുകയെന്ന സാധ്യത ലിസ്റ്റാണ്​ പുറത്ത്​ വരുന്നത്​.

അതുകൊണ്ട്​ വകുപ്പിന്‍റെ അടിസ്ഥാനത്തിൽ രാജീവ്​ രണ്ടാമതാവാൻ സാധ്യതയി​ല്ല. അങ്ങനെയെങ്കിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനായിരിക്കും മന്ത്രിസഭയിലെ രണ്ടാമനാവുക. പ്രധാന വകുപ്പുകളായ തദ്ദേശ സ്വയംഭരണത്തി​േന്‍റയും എക്​സൈസി​േന്‍റയും ചുമതലയാണ്​ എം.വി ഗോവിന്ദൻ വഹിക്കുക.

പിണറായിക്കൊപ്പം കണ്ണൂരിൽ നിന്ന്​ മന്ത്രിസഭയിലെത്തിയ ഏക അംഗമാണ്​ എം.വി ഗോവിന്ദൻ. തളിപ്പറമ്പ്​ നിയമസഭ മണ്ഡലത്തിൽ നിന്ന്​ മൂന്നാം തവണയാണ്​ എം.വി ഗോവിന്ദൻ നിയമസഭയിലെത്തുന്നത്​. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം അടിയുറച്ച്​ നിന്ന എം.വി ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമ​ന്ത്രിയുടെ വിശ്വസ്​തനായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Tags:    
News Summary - MV Govindan to be second in cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.