ഹരിദാസ് വധക്കേസ് പ്രതിയെ സി.പി.എം സംരക്ഷിച്ചിട്ടില്ല; വീട്ടുടമസ്ഥന് ആർ.എസ്.എസ് ബന്ധം - എം.വി ജയരാജൻ

കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സി.പി.എം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വീട്ടുടമ പ്രശാന്തിന് സി.പി.എം ബന്ധമില്ല. കോവിഡ് കാലം മുതൽ പ്രശാന്ത് ആർ.എസ്.എസ് അനുകൂല നിലപാടുകൾ സ്വീകരിച്ചയാളാണെന്നും എം.വി ജയരാജൻ പറഞ്ഞു.

പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് പ്രതിക്ക് സംരക്ഷണം നല്‍കിയതെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ങനെയൊരു സംരക്ഷണം നല്‍കാന്‍ ഇടയായതിന് പിന്നിലും ചില ദുരുഹതകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്നും അധ്യാപികക്ക് പ്രതി നിജില്‍ ദാസുമായി തുടര്‍ച്ചയായ ബന്ധം ഉണ്ട്.

ഈ സ്ത്രീ ആർ.എസ്.എസിന്റെ ഒരു ക്രിമിനലിനെ ഒളിവില്‍ പാര്‍പ്പിക്കാനും ഭക്ഷണം നല്‍കാനും .നേതൃത്വപരമായ പങ്കുവഹിച്ചു. പ്രതി ഒളിച്ചിരുന്ന വീട് ഇപ്പോള്‍ ആളു താമസിക്കുന്ന വീട് അല്ല. അധ്യാപിക ഉള്‍പ്പെടെ അണ്ടല്ലൂരിലാണ് കുടുംബത്തോടെ താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്.

അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായപ്പോള്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തുകയുണ്ടായി. ആ ചര്‍ച്ചയില്‍ താനും പങ്കെടുത്തു. ആ ചര്‍ച്ചയില്‍ ഉടനീളം അധ്യാപികയുടെ ഭര്‍ത്താവ് ആർ.എസ്.എസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. കോവിഡ് കാലത്ത് ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായപ്പോള്‍ ആർ.എസ്.എസിനൊപ്പം ചേര്‍ന്ന് അവിടെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തതും അധ്യാപികയുടെ ഭര്‍ത്താവാണ്. അത്തരമൊരാള്‍ എങ്ങനെയാണ് സി.പി.എമ്മായി മാറുകയെന്ന് എം.വി ജയരാജന്‍ ചോദിച്ചു.

അധ്യാപികക്ക് പ്രതിയുമായി ബന്ധമെന്താണ്?, എങ്ങനെയാണ് ഈ സ്ത്രീക്ക് ജോലി കിട്ടിയത്?, ആരാണതിന് പിന്നില്‍?, ഇക്കാര്യങ്ങളെല്ലാം ആർ.എസ്.എസും ബി.ജെ.പിയും വെളിപ്പെടുത്തേണ്ടതാണ്. ഈ ഒളിവുജീവിതം സംശയാസ്പദമാണ്. അറസ്റ്റിലായ ഈ അധ്യാപികയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. എന്തെങ്കിലും സംഗതികള്‍ ചെയ്യണമെങ്കില്‍ പിണറായിയില്‍ സി.പി.എമ്മിന് ഇതാണോ വഴിയെന്നും എം.വി ജയരാജന്‍ ചോദിച്ചു. 

അതേസമയം, രേഷ്മയുടേതും പ്രശാന്തിന്‍റേതും പരമ്പരാഗത സി.പി.എം കുടുംബങ്ങളാണെന്ന് രേഷ്മയുടെ കുടുബാംഗങ്ങൾ പറഞ്ഞു. 

Tags:    
News Summary - MV Jayarajan says CPM has not protected the accused in the Punnol Haridas murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.