വിജിലൻസ് എത്തിയത് റെയ്ഡിനല്ല, എന്‍റെ കൈകൾ ശുദ്ധം- എ.പി അബ്ദുല്ലക്കുട്ടി

കണ്ണൂർ: തന്‍റെ വീട്ടില്‍ വിജിലന്‍സ് എത്തിയത് റെയ്ഡിനല്ലെന്നും മൊഴിയെടുക്കാനാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. യു.ഡി.എഫ് ഭരണ കാലത്ത് താന്‍ എം.എൽ.എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയത്. അന്നത്തെ ടൂറിസം മന്ത്രി ഏല്‍പ്പിച്ച കരാര്‍ സംഘം ടൂറിസം രംഗത്ത് നടത്തിയ വലിയ കൊള്ളയാണിതെന്നും എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് വ്യക്തിപരമായ എന്‍റെ അഭിപ്രായം. ഏതോ ഒരു ഇവന്റ് മാനേജ്‌മെന്‍റ് കമ്പനിയെ കൊണ്ടു വന്ന് ലൈറ്റ് ആന്‍റ് സൗണ്ട് നടത്തി. പിന്നീട് അതിന്‍റെസംഭവങ്ങളെല്ലാം ഊരിക്കൊണ്ടുപോയി. പത്ത് നാലു കോടി രൂപയുടെ പദ്ധതി നടത്തിയിട്ട് പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടു. എന്‍റെ കൈ ശുദ്ധമാണ്. ഇനി അഥവാ എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അബുദുല്ലക്കുട്ടി പറഞ്ഞു.

2016-ലെ യു.ഡി.എഫ് സ‍ർക്കാരിന്‍റെ അവസാനകാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം കണ്ണൂ‍ർ കോട്ടയിൽ ഒരുക്കിയത്. സ്ഥിരം സംവിധാനമാണ് ഇതെന്നായിരുന്നു പറഞ്ഞെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണ് ഇവിടെ ഷോ നടത്തിയത്. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കിയതിൽ വൻക്രമക്കേട് നടന്നുവെന്നാണ് വിജിലൻസിന് കിട്ടിയ പരാതി. 2011-16 കാലത്ത് കണ്ണൂ‍ർ എം.എൽ.എയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയും പിന്നീട് ലക്ഷദ്വീപിന്‍റെ ചുമതലയുള്ള ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തു. 

Tags:    
News Summary - My hands are clean - AP Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.