ന്യൂഡൽഹി: തെൻറ പാർട്ടി കോൺഗ്രസ് തന്നെയെന്ന് കെ.വി തോമസ്. കോൺഗ്രസിന് ക്ഷീണം വരുന്ന ഒരു തീരുമാനവും എട ുക്കില്ല. എറണാകുളം കോൺഗ്രസിെൻറ കോട്ടയാണ്. ആരു നിന്നാലും വിജയിക്കും. ഹൈബി ഈഡനു വേണ്ടി പ്രചാരണത്തിന് ഇറങ ്ങുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ബി.ജെ.പി ഒരു സ്ഥാനവും വെച്ചു നീട്ടിയിട്ടില്ല. താൻ അടിസ്ഥാനപരമായി കോൺഗ്രസുകാരനാണ്. പദവികളല്ല പ്രധാനം. പാർട്ടിയുടെ സമീപനമാണ് തന്നെ വിഷമിപ്പിച്ചത്. പ്രശ്നങ്ങൾ പാർട്ടിയിൽ മാത്രമായിരുന്നു അറിയിച്ചിരുന്നത്. ആദ്യമായാണ് പുറത്ത് പറയുന്നത്. കോൺഗ്രസ് എടുക്കുന്ന ഏത് തീരുമാനവും എത്ര വിഷമമുണ്ടാക്കുന്നതായായലും സ്വീകരിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടിയിട്ടില്ല. പാർട്ടി എന്ത് ഉത്തരവാദിത്തം തന്നാലും ഏറ്റെടുക്കും. പദവി കണ്ടല്ല പാർട്ടിയിൽ തുടരുന്നത്. രാവിലെ രമേശ് ചെന്നിത്തല വന്നപ്പോൾ താൻ ക്ഷുഭിതനായിരുന്നു. അതിൽ വിഷമം തോന്നിയതിനാലാണ് അദ്ദേഹത്തെ കാണാൻ എത്തിയതെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.