തിരുവനന്തപുരം: വളരെയധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു തെൻറ ഔദ്യോഗിക കാലമെന്ന് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ്. പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത നിയമിതനായ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ൽ പ്രളയത്തിെൻറ ആരംഭത്തിലാണ് താൻ പദവിയിലെത്തിയത്. അതിനു ശേഷം നിപ വൈറസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായി. പിന്നീട് വീണ്ടും പ്രളയം വന്നു. േശഷം ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇപ്പോൾ കൊറോണ വൈറസ് എന്നിങ്ങനെ രണ്ട് വർഷത്തിനിടക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്.
എന്തുതന്നെയായാലും കഴിവിെൻറ പരമാവധി സംസ്ഥാനത്തെ സേവിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കുറച്ച് നല്ല സിനിമകൾ കാണണമെന്നുണ്ടെന്നും ടോം ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.