എൻ. രാജേഷി​െൻറ നിര്യാണത്തിൽ ഗവർണറും മുഖ്യമ​ന്ത്രിയും അനുശോചിച്ചു

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷി​െൻറ നിര്യാണത്തിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അനുശോചിച്ചു. മികച്ച കായിക​ ലേഖകൻ, പത്രപ്രവർത്തക യൂനിയ​െൻറ അർപ്പണ ബോധമുള്ള ഭാരവാഹി എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയായിരുന്നു എൻ. രാജേ​െഷന്ന്​ ഗവർണർ അനുസ്​മരിച്ചു.

സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച പത്രപ്രവർത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


എന്‍. രാജേഷി​െൻറ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മികച്ച കായിക ലേഖകനും ജേണലിസം അധ്യാപകനുമായിരുന്ന അദ്ദേഹത്തി​െൻറ നിര്യാണത്തോടെ മാധ്യമരംഗത്തെ ഉന്നത മൂല്യങ്ങള്‍ പിന്തുടര്‍ന്ന ഒരു പത്രപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്​ടമായതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എക്​സൈസ്​ മ​ന്ത്രി ടി.പി. രാമകൃഷ്​ണൻ, എം.കെ. രാഘവൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, ഇന്ത്യൻ ലാഗ്വേജസ് ന്യൂസ്‌ പേപ്പേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ മെംബർ നിസാർ ഒളവണ്ണ, മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി, യൂത്ത് കോൺഗ്രസ് -എസ് കോഴിക്കോട് ജില്ല പ്രസിഡ​ൻറ്​ വളളിൽ ശ്രീജിത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

മികച്ച മാധ്യമ പ്രവർത്തകൻ എന്നതിലപ്പുറം കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു രാജേഷെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ അനുസ്മരിച്ചു.

സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച രാജേഷ് കോഴിക്കോട്ടെ മുൻനിര മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നുവെന്ന്​ മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിപുലമായ സൗഹൃദവലയത്തിനുടമയായിരുന്നു അദ്ദേഹം. രാജേഷി​െൻറ വേർപാട് അത്യന്തം വേദനാജനകമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജേഷി​െൻറ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്​ടമാണെന്ന് എം.കെ. രാഘവൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഭാരവാഹിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച രാജേഷ് വിദ്യാർഥികാലം മുതൽ കഴിവുതെളിയിച്ച സംഘാടകനായിരുന്നു. ധാരാളം ശിഷ്യസമ്പത്തി​െൻറ ഉടമയെന്നതും ആത്മാർത്ഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തെ എന്നും വേറിട്ടു നിർത്തിയെന്ന് എം.പി അനുസ്മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.