കോഴിക്കോട്: മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ പ്രസിഡൻറും െക.യു.ഡബ്ല്യൂ.ജെ ജില്ല സെക്രട്ടറിയുമായിരുന്ന എൻ. രാജേഷിെൻറ പേരിൽ മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തുന്ന പ്രഥമ എൻ. രാജേഷ് സ്മാരക പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കായി അധികാരകേന്ദ്രങ്ങളോട് രാജിയാവാതെ ധീരമായി നിലകൊണ്ട ട്രേഡ് യൂനിയൻ പ്രവർത്തകൻ/പ്രവർത്തകക്കാണ് ഇൗ വർഷത്തെ പുരസ്കാരം. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സ്വന്തമായി അപേക്ഷിക്കുന്നതിനുപുറമെ, വ്യക്തികൾക്കും സംഘടനകൾക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാവുന്നതാണ്. നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ ബയോഡാറ്റയും പ്രവർത്തനമേഖല വിവരിക്കുന്ന 500 വാക്കിൽ കവിയാത്ത കുറിപ്പും അപേക്ഷകനെക്കുറിച്ചുള്ള വാർത്തകളോ ഫീച്ചറുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ, മാധ്യമം, പി.ഒ. വെള്ളിമാട്കുന്ന്, കോഴിക്കോട് 12. ഫോൺ: 9947420277, 9895229021, 9048007626. ഇ–മെയിൽ: nrajeshawardmju@gmail.com.
കവറിനുപുറത്ത് 'എൻ. രാജേഷ് സ്മാരക പുരസ്കാരത്തിനുള്ള അപേക്ഷ' എന്ന് എഴുതണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ആഗസ്റ്റ് 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.