navakerala sadass 87

നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രിയോടൊപ്പം എൻ.എ. അബൂബക്കർ

നവകേരള സദസ്സിലെ പങ്കാളിത്തം; എൻ.എ. അബൂബക്കർ ലീഗ് ഭാരവാഹിയല്ലെന്ന് പി.എം.എ. സലാം

മലപ്പുറം: സംസ്ഥാന സർക്കാറിന്‍റെ നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസിലേക്ക് പോകില്ലെന്ന് തന്നെയാണ് വിശ്വാസം. എൻ.എ. അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ലെന്നും സലാം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിൽ പൗരപ്രമുഖരുടെ യോഗത്തിൽ ലീഗ് നേതാവ് എന്‍.എ. അബൂബക്കർ പങ്കെടുത്തത് വിവാദമായിരുന്നു. യു.ഡി.എഫ് ബഹിഷ്കരണം പ്രഖ്യാപിച്ച പരിപാടിയാണ് നവകേരള സദസ്. തുടർന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിശദീകരണം. കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എന്‍.എ. അബൂബക്കര്‍.

കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്ന് പി.എം.എ. സലാം പറഞ്ഞു. അതേസമയം, മുസ്‍ലിം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയാകും. 

Tags:    
News Summary - NA Abubakar is not a League office bearer PMA Salam explain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.