തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിന് നബാർഡ് മുന്നോട്ടുെവച്ച മൂന്ന് അ ധിക വ്യവസ്ഥ നടപ്പാക്കുന്നതിലെ നിയമതടസ്സം നബാർഡ്-റിസർവ് ബാങ്ക് അധികൃതരെ ബോധ് യപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ബാങ്കുകളുടെ സംയോജനം സഹകരണ നി യമത്തിനും ചട്ടത്തിനും അനുസൃതമായിരിക്കണം എന്നതാണ് റിസർവ് ബാങ്ക് വ്യവസ്ഥ. നിലവ ിൽ ജില്ല ബാങ്കുകളുടെ വോട്ടവകാശമുള്ള അംഗങ്ങൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും അർബൻ സഹകരണ ബാങ്കുകളുമാണ്. മറ്റു സംഘങ്ങൾ നാമമാത്ര അംഗങ്ങളാണ്, ഭൂരിഭാഗവും കടലാസ് സംഘങ്ങളാണ്. കാർഷിക മേഖലയെ സംരക്ഷിക്കേണ്ട നബാർഡ് ഇത്തരം സംഘങ്ങളുടെ വക്താക്കളാകുന്നത് അനുചിതമാണെന്നും മന്ത്രി പറഞ്ഞു.
റിസർവ് ബാങ്ക് നിർദേശിച്ച 19 മാനദണ്ഡങ്ങൾക്കൊപ്പം മൂന്ന് അധിക നിബന്ധനകളാണ് നബാർഡ് നിർദേശിച്ചിരിക്കുന്നത്. ജില്ല ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്. ഭൂരിഭാഗം പ്രാഥമിക സഹകരണ ബാങ്കുകളും ഇടതുമുന്നണി നിയന്ത്രണത്തിലാണ്. അതിനാൽ കേരള ബാങ്ക് ഭരണസമിതിയിലും ഇടതുമുന്നണിക്കായിരിക്കും ഭൂരിപക്ഷം. എന്നാൽ, നബാർഡിെൻറ പുതിയ ഉപാധി, സഹകരണ ബാങ്കുകൾക്ക് പുറമേ, എല്ലാ സഹകരണ സംഘങ്ങൾക്കും കേരള ബാങ്ക് ഭരണസമിതിയിൽ പങ്കാളിത്തം നൽകണമെന്നാണ്. ഇൗ നിബന്ധന നടപ്പായാൽ കേരള ബാങ്ക് ഭരണസമിതി യു.ഡി.എഫ് നിയന്ത്രണത്തിലായേക്കും. അതാണ്, സർക്കാറിനെ ആശങ്കയിലാക്കുന്നത്.
നബാർഡ് മുന്നോട്ട് െവച്ച മറ്റൊരു വ്യവസ്ഥ, ജില്ല ബാങ്കുകളുടെ അറ്റമൂല്യം കണക്കാക്കി അംഗങ്ങളുടെ ഓഹരി മൂല്യം പുനർനിർണയിച്ച് കേരള ബാങ്കിലേക്ക് മാറ്റണമെന്നാണ്.
ഇതു സഹകരണ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ അപെക്സ് ബാങ്കായി കേരളബാങ്ക് രൂപവത്കരണം അനുവദിക്കണമെന്നാണ് സർക്കാറിെൻറ ആവശ്യം. റിസർവ് ബാങ്ക് ആ അപേക്ഷക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. അതിനു വിരുദ്ധമായ വ്യവസ്ഥ മുന്നോട്ട് െവക്കുന്നതിലെ വൈരുധ്യം നബാർഡിനെ ബോധ്യപ്പെടുത്തി ബാങ്ക് രൂപവത്കരണം സാധ്യമാക്കാൻ കഴിയുമെന്നുതന്നെയാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.