ജില്ല സഹകരണ ബാങ്ക് ശാഖകളില്‍ നബാര്‍ഡ് പരിശോധന തുടരുന്നു

മലപ്പുറം: ജില്ല സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ക്ക് കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള നബാര്‍ഡിന്‍െറ പരിശോധന തുടരുന്നു. വ്യാഴാഴ്ച ജില്ല സഹകരണ ബാങ്കിന്‍െറ മങ്കട, കൊളത്തൂര്‍ ശാഖകളില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
നബാര്‍ഡിന്‍െറ തിരുവനന്തപുരത്തെ റീജനല്‍ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധനക്കത്തെിയത്. ബാങ്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധമായിരുന്നു പരിശോധന.

അക്കൗണ്ട് ഉടമകളുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. ജില്ല സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ കെ.വൈ.എസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് നേരത്തെ നബാര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന്‍െറ ഭാഗമായാണ് എല്ലാ ജില്ലകളിലെയും സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തുന്നത്. മലപ്പുറം ജില്ല സഹകരണ ബാങ്കിന് 54 ശാഖകളാണുള്ളത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നാണ് അറിയുന്നത്.

 

Tags:    
News Summary - nabard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.