എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണം; മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബം പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്നതാണ് പ്രധാന ആവശ്യം.

രാജേഷിന്‍റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണെന്ന് ഇവർ പറഞ്ഞു. അമൃതയ്ക്ക് സ്ഥിരവരുമാനമാനമുള്ള ജോലിയില്ല.

നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

​കര​മ​ന നെ​ടു​ങ്കാ​ട് സ്വ​ദേ​ശി ന​മ്പി രാ​ജേ​ഷ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ്​ മ​സ്‌​ക​ത്തി​ൽ മ​രി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ഉ​റ്റ​വ​രെ ഒ​രു​നോ​ക്കു​കാ​ണാ​ൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാ​ര്യ അ​മൃ​ത​യും മ​ക്ക​ളും മ​സ്‌​ക​ത്തി​ലേ​ക്ക് തി​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യെ​ങ്കി​ലും സ​മ​രം​മൂ​ലം യാ​ത്ര മു​ട​ങ്ങുകയായി​രു​ന്നു. 

Tags:    
News Summary - Nambi rajesh family sumbit representation to opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.