തിരുവനന്തപുരം: മസ്‌കത്തില്‍ മരിച്ച നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.
എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്ന വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമൃതയും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ നേരിൽകണ്ട് നിവേദനം നല്‍കിയിരുന്നു. രാജേഷിന്‍റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണെന്നും അമൃതക്ക് സ്ഥിര വരുമാനമുള്ള ജോലിയില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്താമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ മുന്നിൽ വിഷയം അവതരിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകുകയും ചെയ്തു.
കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ് ഹൃദയാഘാതത്തെ തുടർന്നാണ് മസ്കത്തിൽ മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ ഒരുനോക്കുകാണാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ അമൃതയും മക്കളും മസ്കത്തിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമരംമൂലം യാത്ര മുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.