പയ്യോളി: പ്രമേഹരോഗിയായ എഴുപതുകാരന് കോവിഡ് പരിശോധനഫലം പോസിറ്റിവാണെന്ന് ആരോഗ്യവകുപ്പ് തെറ്റായ വിവരം നൽകിയതായി പരാതി.
പയ്യോളി തച്ചൻകുന്ന് പാറേമ്മൽ സ്വദേശിയെയാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മണിക്കൂറുകളോളം വട്ടംചുറ്റിച്ചത്. രോഗിപരിശോധനക്കായി കഴിഞ്ഞ ദിവസം രാവിലെ ഇരിങ്ങൽ-കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തിന് ഉച്ചയോടെ കോവിഡ് പോസിറ്റിവാണെന്ന് വിവരം ലഭിക്കുകയായിരുന്നു.
പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളതിനാൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇദ്ദേഹം. അതിനിടെ, രോഗിയുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. രോഗവിവരം നിമിഷങ്ങൾകൊണ്ട് വീടിനും പരിസരത്തും വിദേശത്തുള്ള ബന്ധുക്കൾക്കുമടക്കം എത്തിയിരുന്നു.
വസ്ത്രങ്ങളടക്കം സാധനസാമഗ്രികളുമായി ആശുപത്രിയിലേക്ക് ഇറങ്ങാൻ ഒരുങ്ങവെ വൈകീട്ട് 3.45ഓടെ ആരോഗ്യവകുപ്പിെൻറ ക്ഷമാപണ അറിയിപ്പ് ഫോൺ വഴി ലഭിക്കുകയായിരുന്നു. പേരിലെ സാമ്യം കാരണമാണ് ഫലം മാറിപ്പോയതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.