ചേർത്തല: വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ച സംഭത്തിൽ അഞ്ചുപേർ കൂടി പിടിയിലായി.
ഇവരെ കോടതിയിൽ ഹാജരാക്കി ആലപ്പുഴ സബ്ജയിലിലേക്ക് മാറ്റി. രണ്ട് പ്രതികളെയും ഇവർക്ക് സംരക്ഷണമൊരുക്കിയ മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
വയലാർ പയത്തിക്കാട്ട് സിറാജുദ്ദീൻ (സിറാജ്-36), ചന്തിരൂർ ഇളയപാടം ഒടിയിൽ ഷമ്മാസ് (39) എന്നിവരെയും സിറാജിന് ഒളിത്താവളമൊരുക്കിയ താമരക്കുളം റഹിം മൻസിലിൽ റിയാസ് (25), കൃഷ്ണപുരം കിഴക്കേതിൽ മുല്ലശ്ശേരി ഷാബുദ്ദീൻകുഞ്ഞ് (49), തൃക്കുന്നപുഴ വടച്ചിറയിൽ ഷിയാദ്(34) എന്നിവരെയുമാണ് ഡി.വൈ.എസ്.പി വിനോദ്പിള്ള, സി.ഐ. പി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
25 പേരെ പ്രതികളാക്കിയാണ് കേസ്. 15പേരെ പിടികൂടിട്ടുണ്ട്. ഫെബ്രുവരി 24നാണ് നന്ദു വെട്ടേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.