കൊച്ചി: കേരള സംഗീത നാടക അക്കാദമി (കെ.എസ്.എൻ.എ) ചെയർപേഴ്സൻ കെ.പി.എ.സി ലളിതയെ നീക്കം ചെയ്യണമെന്ന് നെറ്റ്വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള (നാടക്). സമീപകാലത്ത് കേരളത്തിലുണ്ടായ വ്യത്യസ്ത സാമൂഹിക വിഷയങ്ങളിൽ തീർത്തും സ്ത്രീവിരുദ്ധ നിലപാടും പ്രവർത്തനവും നിരന്തരമായി നടത്തിവരുകയാണ്.
പീഡനക്കേസിൽ കുറ്റാരോപിതനായ നടനെ ജയിലിൽ സന്ദർശിച്ച വേളയിൽ സാംസ്കാരികലോകത്തുനിന്ന് ഇവർക്കെതിരെ വലിയ എതിർപ്പ് ഉയർന്നിരുന്നു.
വ്യക്തി എന്ന നിലയിലാണ് സന്ദർശനമെന്നായിരുന്നു അന്ന് നൽകിയ മറുപടി. പക്ഷേ കുറ്റാരോപിതനൊപ്പം നിൽക്കുന്ന സിനിമസംഘടനയുടെ വൃത്തികേടുകൾ ചൂണ്ടിക്കാണിച്ച പെൺകൂട്ടായ്മയിലെ അംഗങ്ങൾക്കെതിരെ ലളിത നടത്തിയ പ്രസ്താവന ആത്മാഭിമാനമുള്ള ഓരോ പെണ്ണിനും അപമാനമാണെന്ന് നാടക് സെക്രട്ടറി ജെ. ശൈലജ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇവർ ഈ സ്ഥാനത്തുനിന്ന് സ്വമേധയാ മാറണം. അല്ലെങ്കിൽ ഇവരെ നീക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകുമെെന്നും ശൈലജ പറഞ്ഞു. സംസ്ഥാന ൈവസ് പ്രസിഡൻറ് കെ.ബി. ഹരി, വിനോദ് ഗാന്ധി, ഷാബു കെ. മാധവൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.