???????????????? ???. ????? ????????????? ??????????? ??????? ?????????? ??????? ????? ??.???. ????????????? ???????? ?.???. ???????????? ????????? ???????????????? ???????????????????.

ടി.ജെ. ജംഷീലക്ക്​ അക്ഷരവീടി​െൻറ അംഗീകാരം VIDEO

എരുമപ്പെട്ടി: എരുമപ്പെട്ടിയുടെ നാട്ടുനന്മയെ സാക്ഷിയാക്കി ജീവിത ട്രാക്കിൽ വിധിയോട് പൊരുതിക്കയറിയ ദേശീയ കായികതാരം ടി.ജെ. ജംഷീലക്ക്​ അക്ഷരവീടി​​​​​​​െൻറ അംഗീകാരം. ‘മാധ്യമം’ അക്ഷരവീടി​​​​​​െൻറ ആറാം പതിപ്പ് കായികമന്ത്രി എ.സി. മൊയ്​തീൻ ജംഷീലക്ക്​ കൈമാറി. ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും  യു.എ.ഇ എക്സ്​ചേഞ്ചും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നിർമിച്ചു നൽകുന്ന 51 വീടുകളിൽ ‘ഉൗ’ എന്നു പേരിട്ട വീടാണ് ജംഷീലക്കും കുടുംബത്തിനും നൽകിയത്​.

സ്​നേഹത്തി​​​​​​​െൻറയും സമഭാവനയുടെയും ​െഎക്യപ്പെടലി​​​​​​​െൻറയും പ്രവർത്തനമായി അക്ഷരവീട്​ പദ്ധതി തുടര​െട്ടയെന്ന്​ എരുമപ്പെട്ടി ഗവ. ഹയർ സക്കൻഡറി സ്​കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്​തീൻ ആശംസിച്ചു. നാടിനെ കീഴടക്കുന്ന വിജയത്തിലേക്ക്​ ഒാടിയെത്തിയ ജംഷീലക്കുള്ള അംഗീകാരമാണ്​ അക്ഷരവീട്​. കുതിപ്പ്​ തുടർന്ന്​ നാട്​​ കാണിച്ച സ്​​േനഹം തിരിച്ചു നൽകാനാവണമെന്ന്​ മന്ത്രി ജംഷീലയോട്​ നിർദേശിച്ചു. എരുമപ്പെട്ടിക്ക്​ ‘അക്ഷരവീട്​’ നൽകിയ സ്​നേഹത്തിന്​ ജനത്തി​ന്​ വേണ്ടി നന്ദിരേഖ​െപ്പടുത്തുന്നതായും മന്ത്രി പറഞ്ഞു. 

വിവിധ മേഖലകളിൽ ശോഭിക്കു​ന്നവർക്ക്​ കൈതാങ്ങാൻ മനസ്സുണ്ടാവുക എന്നത്​ വലിയ കാര്യമാണെന്ന്​ മുഖ്യപ്രഭാഷണം നടത്തിയ ‘അമ്മ’ പ്രസിഡൻറ്​ ഇന്നസ​​​​​​െൻറ്​ എം.പി  പറഞ്ഞു. കേരളത്തി​​​​​​​െൻറ സാമൂഹിക വികസന പ്രക്രിയയിൽ ഒ​​േട്ടറെ മാതൃക സൃഷ്​ടിച്ച്​ അക്ഷരവീട്​ പദ്ധതി മുന്നേറുകയാ​െണന്ന്​ അധ്യക്ഷത വഹിച്ച ഹാബിറ്റാറ്റ്​ ഗ്രൂപ്പി​​​​​​​െൻറയും അക്ഷരവീട്​ പദ്ധതിയുടെയും ചെയർമാൻ ജി. ശങ്കർ വ്യക്​തമാക്കി. ഒരോ വ്യക്​തിക്കും സമൂഹത്തി​​​​​​​െൻറ ഉന്നമനത്തിനായി ബാധ്യതയുണ്ടെന്ന്​ സ്​നേഹസന്ദേശം നൽകിയ കവി റഫീഖ്​ അഹമ്മദ്​ പറഞ്ഞു. യു.എ.ഇ എക്‌സ്‌ചേഞ്ച് തൃശൂർ മേഖല മേധാവി രതീഷ് രവീന്ദ്രനാഥ്​ സ്​നേഹസന്ദേശം നൽകി. കേരള കലാമണ്ഡലം വൈസ് ചാന്‍സലർ ഡോ.ടി.കെ. നാരായണന്‍ അനുമോദന ​പ്രഭാഷണം നടത്തി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറും സംഘാടക സമിതി ചെയര്‍മാനുമായ മീന ശലമോന്‍ പദ്ധതി വിശദീകരിച്ചു.

13ാം അക്ഷരവീടി​​​​​​​െൻറ ശിലാഫലകം ഇന്നസ​​​​​​െൻറ്​ എം.പി കൊടുങ്ങല്ലൂരിലെ ചെസ്​ താരം ജ്യോതിക്ക്​ കൈമാറി. ജംഷീലക്ക് ഭൂമി നൽകിയ സി.എ. അബ്​ദുൽ സത്താറിന് മന്ത്രി എ.സി. മൊയ്തീനും വീട് നിർമാണത്തി​​​​​​​െൻറ ചുമതല വഹിച്ച ഹാബിറ്റാറ്റ് ഗ്രൂപ്​ എൻജിനീയർ ശ്രീജിത്ത് പ്രസാദിന് മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖും കിണർ നിർമിച്ചു നൽകിയ ജി.ഐ.ഒ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിക്കായി സെക്രട്ടറി ബഹിയക്ക് ജി. ശങ്കറും വീടിന് ചുറ്റുമതിൽ നിർമിച്ച ഞമനേങ്ങാട് സി.ഐ.എ സ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ പ്രതിനിധി മുഹമ്മദ് ഷാഫിക്ക് കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ.നാരായണനും കായിക പരിശീലകൻ സി.എ. മുഹമ്മദ് ഹനീഫക്ക് ഇന്നസ​​​​​​െൻറ്​ എം.പിയും ഉപഹാരം നൽകി.

ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ മേരി തോമസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  എസ്. ബസന്ത്‌ലാല്‍, കുന്നംകുളം അസി.​ പൊലീസ്​ കമീഷണർ  പി. പി. വിശ്വംഭരന്‍,  ഇന്ത്യന്‍ ഫുട്‌ബാള്‍ ടീം മുൻ പരിശീലകൻ ടി.കെ. ചാത്തുണ്ണി, ജില്ല പഞ്ചായത്ത് അംഗം കല്യാണി എസ്.​നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം  സിജി ജോണ്‍, എരുമപ്പെട്ടി പഞ്ചായത്ത്​ അംഗം അനിത വിന്‍സ​​​​​​െൻറ്​, പ്രധാനാധ്യാപിക എ.എസ്. പ്രേംസി, പ്രിന്‍സിപ്പല്‍ സി.എം. പൊന്നമ്മ, പി.ടി.എ പ്രസിഡൻറ്​ പി. ബാബു ജോർജ്​, എസ്.എം.സി ചെയര്‍മാൻ ചെയര്‍മാൻ കുഞ്ഞുമോന്‍  കരിയന്നൂര്‍‍, എം.പി.ടി.എ പ്രസിഡൻറ്  ഹേമ ശശികുമാര്‍, ടി.ജെ. ജംഷീല എന്നിവർ പ​െങ്കടുത്തു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് സ്വാഗതവും തൃശൂർ റീജനൽ മാനേജർ വി.കെ. അലി നന്ദിയും പറഞ്ഞു.

Full View
Tags:    
News Summary - National Athletic tj jamsheela madhyamam akshara veedu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.