തൃശൂർ: ഇൻഷുറൻസ് തട്ടിയെടുക്കാൻ ആനകളെ പീഡിപ്പിച്ചു കൊല്ലുന്നതായി വനം വകുപ്പ്. സെപ്റ്റംബർ 10ന് ചെരിഞ്ഞ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ കൊമ്പൻ സേവാസംഘം ശ്രീഹരിക്ക് കടുത്ത പീഡനം ഏറ്റിരുന്നുെവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ഇൗ നിഗമനത്തിലേക്ക് വനം വകുപ്പിനെ എത്തിച്ചത്. സംഭവത്തിൽ ക്ഷേത്രം ഉപദേശക സമിതിയായി പ്രവർത്തിക്കുന്ന സേവാസംഘം പ്രസിഡൻറിനും പാപ്പാനുമെതിരെ കേസെടുത്തിരുന്നു.
പ്രസിഡൻറ് ഒളിവിൽ ആണെന്നാണ് വനംവകുപ്പ് പറയുന്നത്. പാപ്പാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ശ്രീഹരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ ചെരിഞ്ഞ ആനകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. ഒരു വർഷത്തിനിടയിൽ ചെരിഞ്ഞത് 40 നാട്ടാനകളാണ്. ഇവയുടെ ഇൻഷുറൻസിന് അപേക്ഷകൾ എത്തിയിട്ടുണ്ടെങ്കിലും ഒരു ആനക്കും ഇത് വരെ ലഭിച്ചിട്ടില്ല. ഇതിെൻറ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണേത്ര. മൂന്ന് ലക്ഷം രൂപ വരെയാണ് ആനകളെ ഇൻഷൂർ ചെയ്തിരിക്കുന്നത്.
മുൻ നിര കൊമ്പന്മാർക്കുള്ള എഴുന്നള്ളിപ്പുകളും പരിപാടികളും മറ്റ് ആനകൾക്ക് ലഭിക്കാറില്ല.ഏതെങ്കിലും കുഴപ്പം ഒപ്പിച്ചതാണെങ്കിൽ പിന്നെ എടുക്കാ ചരക്കായി തറിയിൽ നിൽപ്പാവും. വരുമാനമില്ലാത്ത ഇവയുടെ പരിപാലനത്തിന് വൻ തുക വേണം. അപ്പോഴാണ് രഹസ്യമായി ആനയെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നതിലേക്ക് എത്തുന്നതെന്ന് നിയമ വിദഗ്ധർ പറയുന്നു. ഇതിനിടയിലാണ് പീഡനമേറ്റാണ് ആന ചെരിഞ്ഞതെന്ന് റിപ്പോർട്ട് വന്നത്. നടപടിയെടുക്കാൻ വനം വകുപ്പ് ബാധ്യസ്ഥമാണെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.എ. അനസ് വ്യക്തമാക്കി.
ആന ചെരിഞ്ഞത് പീഡനമേറ്റാണെന്ന് വ്യക്തമായതോടെ നിലപാട് കടുപ്പിക്കാനാണ് വനം വകുപ്പിെൻറ നീക്കം. ഈ സാഹചര്യത്തിലാണ് അഞ്ച് വർഷത്തിനുള്ളിൽ ചെരിഞ്ഞ ആനകളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പരിശോധിക്കാൻ ആലോചിക്കുന്നതെന്ന് വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
ഉദ്യോഗസ്ഥ-ആനയുടമ അവിഹിത ബന്ധം നിരീക്ഷിക്കാൻ വനംവിജിലൻസിന് നിർദേശവും നൽകിയിട്ടുണ്ട്. ആന പീഡന വിവാദത്തിൽ വഴിത്തിരിവ് ആവുന്നതും നിർണായകവുമാകും വനം വകുപ്പിെൻറ ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.