പട്ടാമ്പി: ജനവാസ കേന്ദ്രങ്ങളിൽനിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്റർ അകലവും സ്ഫോടനമില്ലാതെയുള്ള ക്വാറികൾക്ക് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്.
ഇതോടെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് 100 മുതൽ 200 മീറ്റര്‍ അകലെ മാത്രമെ ക്വാറികൾ പ്രവര്‍ത്തിപ്പിക്കാവൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ കോടതിയുടെതാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.