തൃശൂർ:ദേശീയപാതക്കായി 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറി. പൊന്നുംവില മാത്രം കണക്കാക്കുന്ന 1956ലെ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഭൂമി വിട്ടുനൽകുന്നവർക്ക് തുച്ഛ തുകയേ ലഭിക്കൂ. 2013ലെ നിയമ പ്രകാരം ഭൂമി ഏറ്റെടുത്താൽ, വിപണിവിലയും പുനരധിവാസവും നൽകേണ്ടതിനാൽ ചെലവ് കൂടുമെന്നതിനാലാണ് സർക്കാർ നിലപാട് മാറ്റിയത്. 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി വീടും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണം. കൃത്യമായ വിപണിവില കണക്കാക്കിയ ശേഷമേ ഭൂമി ഏറ്റെടുക്കാനാവൂ. പദ്ധതിയുടെ സാമൂഹികാഘാത പഠനവും നടത്തേണ്ടിവരും. കോടികളുടെ ബാധ്യതയാണ് സർക്കാറിന് ഉണ്ടാവുക. അതോടൊപ്പം ഭൂമി ഏറ്റെടുക്കുന്ന മേഖലയിലെ 70 ശതമാനം ജനങ്ങളുടെ അംഗീകാരവും ലഭിക്കണം. ഇതെല്ലാം ഒഴിവാക്കുന്നതിനാണ് 1956ലെ നിയമം പ്രാബല്യത്തിലാക്കുന്നത്.
വിജ്ഞാപനം അനുസരിച്ചുള്ള നടപടിക്രമം പാലിക്കാതെയാണ് ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 3എ വിജ്ഞാപനമാണ് മലപ്പുറത്ത് ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കി 21 ദിവസത്തിനകം പരാതി നൽകാനുള്ള നിയമപരമായ അവകാശം സർക്കാർ നിഷേധിച്ചു. എപ്രിൽ നാല് വരെ പരാതി നൽകാൻ അവസരമുെണ്ടന്നിരിക്കെ അത് അവഗണിച്ചാണ് പൊലീസ് സഹായത്തോടെ ഭൂമി ഏറ്റെടുക്കുന്നത്.
പരാതി നൽകിയവരുമായി കോമ്പിറ്റൻറ് അതോറിറ്റി കൂടിക്കാഴ്ച നടത്തി പരാതിക്കാരന് പറയാനുള്ളത് കേൾക്കേണ്ടതുണ്ട്. ഒപ്പം പരാതിക്കാരുടെ അഭിപ്രായത്തിെൻറ അടിസ്ഥാനത്തിൽ കോമ്പിറ്റൻറ് അതോറിറ്റി റിപ്പോർട്ട് തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും നൽകണം. ആ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് കേന്ദ്രസർക്കാർ തീരുമാനിക്കുക. മൂന്ന് തവണ വിജ്ഞാപനം ഇറക്കിയെങ്കിലും ദേശീയപാത വികസനം ഏങ്ങുമെത്താത്ത സാഹചര്യത്തിലാണ് നിയമവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 3എ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ മറ്റു നടപടികളൊന്നും പൂർത്തീകരിക്കാതെ 3ഡി വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.