തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള സ്ഥലമ െടുപ്പ് നിർത്തിവെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചു. പല ജില്ലകളിലെയും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ഘട്ടത്തിൽ സ്ഥലമേറ്റെടുപ്പ് ഇനി നിർത്തിവെക്കാൻ കഴിയില്ലെന്ന് മന്ത്രി മന്ത്രി ജി. സുധാകരൻ കത്തിൽ വ്യക്തമാക്കി.
കേരളത്തെ ഒന്നാം മുൻഗണന പട്ടികയിലേക്ക് മാറ്റണമെന്നും കേന്ദ്ര ഗതാഗത മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുഖ്യമന്ത്രിയുടെ ഓഫിസ് സമീപിക്കും. ദേശീയപാത വികസനത്തിന് കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥമേറ്റെടുപ്പ് നിർത്തിവെക്കണമെന്നാണ് കേന്ദ്ര സർക്കാറിെൻറ നിർദേശം. കാസർേകാട് ഒഴിച്ചുള്ള ജില്ലകളിലെ പാത വികസനം രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയതോടെ രണ്ട് വർഷത്തേക്ക് തുടർനടപടികളൊന്നും നടക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനപദ്ധതികളെ മുൻഗണനാടിസ്ഥാനത്തിൽ കേന്ദ്രം രണ്ടുതട്ടിലാക്കുകയായിരുന്നു.
കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയപാത വികസനത്തിെൻറ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയശേഷമാണ് സംസ്ഥാന സർക്കാറിന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കണ്ണൂർ, കോഴിക്കോട്, തുടങ്ങിയ ജില്ലകളിൽ സ്ഥലമേറ്റെടുക്കൽ 80 ശതമാനവും തെക്കൻ ജില്ലകളിൽ 50 ശതമാനത്തോളവും പൂർത്തിയായപ്പോഴാണ് കേന്ദ്ര ഉത്തരവ് തിരിച്ചടിയായത്. കണ്ണൂരിലും കാസർകോട്ടും സർക്കാറിന് സ്ഥലം നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക നൽകാനുള്ള നടപടികളും തുടങ്ങിയിരുന്നു. എന്നാൽ കേരളത്തെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ ദേശീയപാത വികസനം നീളുേമാ എന്ന ആശങ്കയിലാണ് സർക്കാർ. സ്ഥലമേറ്റെടുപ്പ് രണ്ടുവർഷം വൈകിയാൽ ഭൂമിയുടെ വില ഇനിയും വർധിക്കും. വലിയ പ്രതിസന്ധികളും പ്രാദേശിക പ്രതിഷേധങ്ങളും മറികടന്നാണ് സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികളുമായി മുന്നോട്ടുപോയത്.
ഈ സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പ് പൂർണമായി നിർത്തിവെക്കണമെന്ന കേന്ദ്ര ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാറിെൻറ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്. കേരളത്തെയും കർണാടകയെയും മാത്രമായി രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയതാണ് ഇത്തരമൊരു ആരോപണത്തിെൻറ അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.