കീ​ച്ചേ​രി ക​വ​ല​യി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കും അ​ഞ്ചാം​പീ​ടി​ക റോ​ഡി​ലേ​ക്കും തി​രി​യു​ന്ന റോ​ഡു​ക​ൾ

ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാർ


ധ​ർ​മ​ശാ​ല: ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ധ​ർ​മ​ശാ​ല​ക്കും വേ​ളാ​പു​ര​ത്തി​നും ഇ​ട​യി​ൽ വ​ട്ടം​ചു​റ്റി യാ​ത്ര​ക്കാ​ർ.

മാ​ങ്ങാ​ട് കെ.​എ​സ്.​ഇ.​ബി. സ​ബ് സ്റ്റേ​ഷ​ൻ സ​മീ​പ​ത്ത് നി​ന്നു മാ​ത്ര​മാ​ണ് മൂ​ന്ന​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ മ​റു​ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം. ധ​ർ​മ​ശാ​ല​യി​ൽ​നി​ന്ന് മ​റു ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും പാ​ത​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ക​യ​റാ​ൻ സം​വി​ധാ​ന​മി​ല്ല.

അ​തു​പോ​ലെ കീ​ച്ചേ​രി​യി​ല​ട​ക്കം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ദി​ശാ സൂ​ച​ന ബോ​ർ​ഡു​ക​ളി​ല്ലാ​തെ വ​ഴി​തെ​റ്റി യാ​ത്ര ചെ​യ്യു​ന്ന​വ​രും ധാ​രാ​ളം. രാ​ത്രി കാ​ല​ത്താ​ണ് ഇ​ത്ത​രം യാ​ത്രാ പ്ര​ശ്ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ വ​ഴി​തി​രി​ച്ച് സ​ർ​വീ​സ് റോ​ഡ് വ​ഴി​യാ​ണ് വി​ടു​ന്ന​ത്. പി​ന്നീ​ട് മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ലേ​ക്ക് ക​യ​റാ​ൻ വ​ട്ടം ചു​റ്റി മാ​ങ്ങാ​ട് വ​രെ​ചെ​ന്ന് ക​ണ്ണ​പു​രം ചൈ​നാ ക്ലേ ​റോ​ഡി​ലേ​ക്ക് ക​യ​റാം. പാ​ത വി​ക​സ​നം ന​ട​ക്കു​മ്പോ​ൾ ഇ​താ​ണ് അ​വ​സ്ഥ​യെ​ങ്കി​ൽ ദേ​ശീ​യ​പാ​ത​ക്കാ​യി നി​ർ​മി​ക്കു​ന്ന വ​ൻ മ​തി​ൽ കൂ​ടി വ​ന്നാ​ൽ മ​റു​ഭാ​ഗ​ത്തേ​ക്ക് എ​ങ്ങ​നെ ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. പ്ര​ശ്നം ക​രാ​റു​കാ​രോ​ടും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ​ടും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നി​ര​വ​ധി ത​വ​ണ ഉ​ന്ന​യി​ച്ചി​ട്ടും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.

ധ​ർ​മ​ശാ​ല​യി​ൽ മേ​ൽ​പ്പാ​ലം വ​ന്നാ​ലും അ​തി​ന്റെ ദൈ​ർ​ഘ്യം കെ​ൽ​ട്രോ​ൺ വ​രെ നീ​ട്ടു​ന്നി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ വ​ട്ടം ക​റ​ങ്ങേ​ണ്ടി​വ​രും. പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ലെ ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ല​ഞ്ഞ​ത് രോ​ഗി​ക​ളും വ​യോ​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്.

രോ​ഗി​ക​ൾ​ക്ക് ബ​ക്ക​ളം, പ​റ​ശ്ശി​നി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​തി​ന് നി​ല​വി​ൽ വ​ട്ടം ചു​റ്റ​ണം. ന​ഗ​ര​സ​ഭ, ബാ​ങ്ക്, കൃ​ഷി ഓ​ഫി​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, ര​ജി​സ്ട്രാ​ർ ഓ​ഫി​സ് എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം പോ​കേ​ണ്ട​വ​ർ​ക്ക് നി​ല​വി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​ധി​ക​ദൂ​രം സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മേ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​കൂ. 

Tags:    
News Summary - National Highway Works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.