താനൂർ: നാട്ടുകാരെയും സുഹൃത്തുക്കളെയും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും സാക്ഷി നിർത്തി താനാളൂർ സ്വദേശിയും ദേശീയ തൈക്വാൻഡോ റഫറിയുമായ റമീസ വരിക്കോട്ടിൽ അക്ഷരവീടിെൻറ ശിലാഫലകം ഏറ്റുവാങ്ങി. താനാളൂർ സി.കെ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിന് താനാളൂരിെല പൗരാവലി ഒഴുകിയെത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർമാണോദ്ഘാടനം നിർവഹിച്ചു.
വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്നവർ ഒരുനാൾ പിൻവാങ്ങിയാൽ അവരെ ആരും ഒാർക്കാറില്ലെന്നും നാടിന് മികച്ച സംഭാവനകൾ നൽകിയവർക്ക് നൽകുന്ന ആദരമായി അക്ഷരവീട് കൈമാറുന്ന പദ്ധതി മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. നടൻ മാമുക്കോയ മുഖ്യാതിഥിയായി. സ്നേഹിച്ചും സേവിച്ചുമാണ് ജീവിക്കേണ്ടതെന്നും ചുരുങ്ങിയ കാലത്തെ ജീവിതത്തിൽ എല്ലാവർക്കും നന്മ ചെയ്യാനാണ് സമയം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യു.എ.ഇ എക്സ്േചഞ്ചും ആരോഗ്യമേഖലയിലെ ഇൻറർനാഷണൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് പദ്ധതി സമർപ്പിക്കുന്നത്. താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ. മുജീബ് ഹാജി അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എ. റസാഖ്, ജില്ല പഞ്ചായത്ത് അംഗം വി.പി. സുലൈഖ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുണ്ടിൽ ഹാജറ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.എം. ബാപ്പു ഹാജി, താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. മല്ലിക ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. സഹദേവൻ, കളത്തിൽ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ വി.പി. മജീദ്, ഷബീല ആബിദ്, യു.എ.ഇ എക്സ്ചേഞ്ച് സോണൽ ഹെഡ് സുനിൽ ബാബു, ഹാബിറ്റാറ്റ് സൈറ്റ് എൻജിനീയർ മുഹമ്മദ് യാഫി, ഹസ്തം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി.എം. മൊയ്തീൻ ബാവ എന്നിവർ സംബന്ധിച്ചു. റമീസ വരിക്കോട്ടിൽ മറുപടി പ്രസംഗം നടത്തി. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതവും ചീഫ് റീജണൽ മാനേജർ വി.സി. മുഹമ്മദ് സലിം നന്ദിയും പറഞ്ഞു.
തൈക്വാൻഡോ ഇൻറർനാഷണൽ റഫറി എം. മുഹമ്മദ് അബ്ദുൽ നാസറാണ് (അലത്തിയൂർ) റമീസയുടെ ഗുരു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.