കൊച്ചി: പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളും ഒാഫിസുകളും ബല പ്രയോഗത്തിലൂടെ അടപ്പിക്കാൻ ശ്രമിക്കുന്നത് തടയുമെന്ന് സർക്കാർ ഹൈകോടതിയിൽ. ആ വശ്യപ്പെട്ടാലും ഇല്ലെങ്കിലും കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ എല്ലാ സ ഹായങ്ങളും നൽകും. പൊതുസമാധാനം നിലനിർത്താൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുള്ളത ായും സർക്കാർ കോടതിയെ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പരിഗണിച്ച ഹർത്താലുകൾക്ക െതിരായ ഹരജികൾ സർക്കാർ നിലപാട് അറിയുന്നതിന് ഉച്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഹരജികൾ പരിഗണിച്ചപ്പോഴാണ് പണിമുടക്ക് നേരിടാൻ സ്വീകരിച്ച നടപടിക ൾ സർക്കാർ വിശദീകരിച്ചത്. പ്രശ്ന സാധ്യത മേഖലകളിൽ നിരന്തര നിരീക്ഷണവും പൊലീസ് പ ിക്കറ്റിങ്ങും പട്രോളിങ്ങും ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. പ്രശ്നക്കാരെ മു ൻകരുതൽ അറസ്റ്റിലൂടെ തടവിലാക്കും. ക്രമസമാധാനം ഉറപ്പാക്കാനും ആവശ്യമെങ്കിൽ അധിക സേനയെ അനുവദിക്കാനും ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി സർക്കുലർ അയച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും സ്കൂൾ ബസുകൾക്കും പൊലീസ് സംരക്ഷണം നൽകും.
ആവശ്യമുള്ളപ്പോൾ ആർക്കും പൊലീസിെൻറ സഹായം തേടാനും സൗകര്യമുണ്ടായിരിക്കും. ജനുവരി മൂന്നിന് നടന്ന ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരിൽ 2187 കേസുകളിലായി 4807 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 894 പേരെ റിമാൻഡ് ചെയ്തു. 1904 പേരെ മുൻകൂർ കസ്റ്റഡിയിലെടുത്തിരുന്നതായും സർക്കാർ വ്യക്തമാക്കി. പൊതുപണിമുടക്കിനെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികൾ പൊതുജനത്തിനും ജീവനക്കാർക്കും ആശ്വാസം പകരുന്നതാണെന്ന് വിലയിരുത്തിയ കോടതി ഹർത്താൽ ദിനങ്ങളിൽ സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങളിൽ നടപടിയെടുക്കാൻ സംവിധാനം വേണമെന്ന് വാക്കാൽ ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധമാകാം.
എന്നാൽ, അതിെൻറ പേരിൽ അക്രമങ്ങൾ പാടില്ല. ഒരു വർഷം പരമാവധി ലഭിക്കുന്നത് 200 പ്രവൃത്തി ദിനങ്ങളാണ്. ഇൗ ദിനങ്ങളെ ഹർത്താലും സമരങ്ങളും ബാധിച്ചാൽ സാമ്പത്തിക സ്ഥിതിയും തൊഴിൽ മേഖലയും തകരും. ഇതിന് നിയമ നിർമാണം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല. നിയമ നിർമാണം ഉണ്ടായില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.
ദേശീയ പണിമുടക്കിെൻറ സാഹചര്യത്തിൽ സർക്കാർ എല്ലാ സംരക്ഷണവും നൽകുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രിയും അറിയിച്ചു. ബലപ്രയോഗം നടത്തില്ലെന്നും ഹർത്താലല്ലെന്നും തൊഴിലാളിസംഘടനകൾ തെന്ന പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാപാരികളുടെ പൊലീസ് സംരക്ഷണ ഹരജി മാറ്റി
കൊച്ചി: രണ്ടുദിവസത്തെ പൊതുപണിമുടക്കിൽ പെങ്കടുക്കാത്തവർക്ക് കടകൾ തുറക്കാനും വ്യാപാരം നടത്താനും മതിയായ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേശീയ പണിമുടക്ക് നടക്കുന്നത് ചൂണ്ടിക്കാട്ടി സുൽത്താൻബത്തേരി മർച്ചൻറ്സ് അസോസിയേഷൻ നൽകിയ ഹരജിയാണ് മാറ്റിയത്. വ്യാപാരികൾക്കടക്കം ബുദ്ധിമുട്ടുണ്ടാകാത്തവിധം ക്രമസമാധാനം സംരക്ഷിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുള്ളതായി ഹരജി പരിഗണിക്കവേ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം രേഖപ്പെടുത്തിയ ശേഷമാണ് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
രാഷ്ട്രീയപാർട്ടികൾ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ വ്യാപാരികളെ തകർക്കുകയാണെന്നും ഇനിമുതൽ ഹർത്താലുകളിലും പണിമുടക്കുകളിലും കടകൾ അടച്ചിടേണ്ടെന്ന തീരുമാനം വിവിധ സംഘടനകൾ യോഗംചേർന്ന് എടുത്തിട്ടുള്ളതായും ഹരജിയിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ പണിമുടക്ക് ദിവസത്തെ സംഭവങ്ങൾ നിരീക്ഷിച്ച് നടപടിയെടുക്കാൻ കലക്ടർക്കും എസ്.പിക്കും കോടതി നിർദേശം നൽകണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പണിമുടക്ക്: കരുതലോടെ പൊലീസ്
തിരുവനന്തപുരം: ദേശീയ പണിമുടക്ക് നിർബന്ധിത ഹർത്താലാകാതിരിക്കാൻ പൊലീസ് ജാഗ്രത. വ്യക്തികൾക്കെതിരായ ആക്രമണവും വസ്തുവക നശിപ്പിക്കുന്നതും തടയുന്നതിനും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനും ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. അക്രമങ്ങളിലേർപ്പെടുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കും. കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും വാഹനങ്ങൾക്കുനേരെ കല്ലെറിയാനും ശ്രമിക്കുന്നവരെ അപ്പോൾതന്നെ അറസ്റ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.