കരുവാരകുണ്ട്: 24കാരന് ജീവിതം തിരികെ നൽകാൻ 360ഓളം കുടുംബങ്ങൾ ശനിയാഴ്ച സ്നേഹച്ചെമ്പിൽ വെന്ത മന്തി വിളമ്പും. അരിമണൽ ഉലുവാൻ മുഹമ്മദ് അനീസിെൻറ വൃക്ക മാറ്റിവെക്കൽ ചികിത്സക്ക് പണം കണ്ടെത്താനാണ് വിദ്യാർഥി കൂട്ടായ്മ അറേബ്യൻ വിഭവമായ ചിക്കൻ മന്തി വീടുകളിലെ തീൻമേശകളിലെത്തിക്കുന്നത്.
അരിമണൽ ചെമ്മലപ്പടിയിലെ ഉലുവാൻ അശ്റഫിെൻറ മകൻ അനീസിെൻറ ഒരു വൃക്ക പതിനാലാം വയസ്സിൽ തകരാറിലായിരുന്നു. മൂത്രാശയ രോഗം വന്നതോടെ ഇപ്പോൾ രണ്ടാമത്തേതും പ്രവർത്തനരഹിതമായി.
തലചായ്ക്കാൻ സുരക്ഷിതമായ വീടുപോലുമില്ലാത്ത കൂലിവേലക്കാരനായ അശ്റഫിെൻറ കുടുംബത്തിന് ചികിത്സക്കു വേണ്ട കാൽക്കോടി രൂപ സ്വപ്നം മാത്രമാണ്. ഇതിനായി ഗ്രാമപഞ്ചായത്ത് അംഗം കുര്യച്ചൻ ഫ്രാൻസിസ് ചെയർമാനും മഠത്തിൽ അംജദ് കൺവീനറുമായി ജനകീയ ചികിത്സ സമിതി ഉണ്ടാക്കിയിരിക്കുകയാണ് നാട്ടുകാർ.
ഈ ഫണ്ടിലേക്ക് തുക കണ്ടെത്താൻ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയാണ് 'സ്നേഹച്ചെമ്പ്' എന്ന പേരിൽ മന്തിച്ചോറ് ഉണ്ടാക്കി ചെറിയ വില നിശ്ചയിച്ച് വീടുകളിലെത്തിച്ച് നൽകുന്നത്.
രണ്ട് ലക്ഷം രൂപയെങ്കിലും കണ്ടെത്തലാണ് ലക്ഷ്യമെന്ന് പ്രസിഡൻറ് ആദിൽ ജഹാൻ പറഞ്ഞു. സമിതിയുടെ പേരിൽ ഫെഡറൽ ബാങ്ക് കരുവാരകുണ്ട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ:16300100114624. ഐ.എഫ്.എസ് കോഡ്: FDRL0001630. ഫോൺ: 9446 294 413.na
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.