നിരവധി ഇളവുകളോടെ നവകേരള ബസ്: ഇളവിന് അപേക്ഷിച്ചത് ബിജുപ്രഭാകർ, അനുവദിച്ചതും ബിജുപ്രഭാകർ!

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്‍റെ രജിസ്ട്രേഷന് വ്യവസ്ഥകളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ് വിജ്ഞാപനം. കോൺട്രാക്ട് കാര്യേജായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിലും ഇത്തരം ബസുകൾക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന നിറം സംബന്ധിച്ച മാനദണ്ഡം ‘നവകേരള’ ബസിന് ബാധകമാവില്ലെന്നതാണ് ഇളവുകളിൽ ഒന്ന്. നിലവിലെ മാനദണ്ഡപ്രകാരം കോൺട്രാക്ട് കാര്യേജുകൾക്ക് വെള്ള നിറമാണ്. മാത്രമല്ല സ്റ്റിക്കറുകളും പാടില്ല.

എ.സി പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച സാേങ്കതിക ക്രമീകരണങ്ങൾ അധികമായി ഏർപ്പെടുത്തുന്നത് സംബന്ധിച്ചതാണ് രണ്ടാമത്തെ ഇളവ്. രണ്ട് തരം എ.സി പ്രവർത്തനസജ്ജീകരണമാണ് ബസിലുള്ളത്. ബസ് നിർത്തിയിടുന്ന അവസരങ്ങളിൽ പുറത്തുനിന്നുള്ള വൈദ്യുതിയുമായി ബന്ധിപ്പിച്ച് എ.സി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനമാണ് അധികമായി ഏർപ്പെടുത്തിയത്. ഓടുന്ന അവസരങ്ങളിൽ ഇന്ധനത്തിൽ നിന്നുള്ള ഊർജം കൊണ്ട് എ.സി പ്രവർത്തിപ്പിക്കുന്ന നിലവിലെ സംവിധാനത്തിന് പുറമേയാണിത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്റ്റാൻഡേർഡ്​സ് (എ.ഐ.എസ്) പ്രകാരം ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് വിജ്ഞാപനം വിശദീകരിക്കുന്നത്.

Full View

ബസിനുള്ളിൽ 180 ഡിഗ്രിയിൽ കറങ്ങുന്ന സീറ്റുകൾ ഏർപ്പെടുത്താനും ഇളവുണ്ട്. വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഇൻവേർട്ടറിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് മറ്റൊന്ന്. സൗകര്യത്തിന് പുറമേ യാത്ര ചെയ്യുന്ന വി.വി.ഐ.പികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വ്യവസ്ഥകളിൽ ഇളവനുവദിച്ചതെന്ന് വിജ്ഞാപനം പറയുന്നു. സർക്കാറിനും സർക്കാർ നിർദേശിക്കുന്ന വി.വി.ഐ.പികൾക്കും ബസ് ആവശ്യപ്പെടുമ്പോൾ വിട്ടുനൽകണം.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായാണ് കോൺട്രാക്ട് ബസ് രജിസ്റ്റർ ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗതാഗത സെക്രട്ടറി കൂടിയായ ബിജുപ്രഭാകർ ഇളവുകൾ അനുവദിച്ച് വിജ്ഞാപനമിറക്കിയതെന്നാണ് മറ്റൊരു കൗതുകം. 12 മീറ്ററാണ് ഡീസലിൽ പ്രവർത്തിക്കുന്ന ബസിെൻറ നീളം. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള സ്റ്റിക്കറുകൾ ബസിന് പുറത്ത് പതിപ്പിച്ചിട്ടുണ്ട്.

മു​​ഖ്യ​​മ​​ന്ത്രിയുടെ സീറ്റ് ഏ​​ത് വ​​ശ​​ത്തേ​​ക്കും തി​​രി​​ക്കാം

ബസിൽ ആ​​കെ 25 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ഏ​​റ്റ​​വും മു​​ന്നി​​ൽ ഏ​​ത് വ​​ശ​​ത്തേ​​ക്കും തി​​രി​​ക്കാ​​വു​​ന്ന സീ​​റ്റാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​ക്കാ​​യു​​ള്ള​​ത്. 11 ല​​ക്ഷം നി​​ർ​​മാ​​ണ​​ച്ചെ​​ല​​വു​​ള്ള ബ​​യോ ടോ​​യ്‍ല​​റ്റ്, റ​​ഫ്രി​​ജ​​റേ​​റ്റ​​ർ, മൈ​​ക്രോ​​വേ​​വ് ഓ​​വ​​ൻ, ഡൈ​​നി​​ങ് ഏ​​രി​​യ, വാ​​ഷ് ബേ​​സി​​ൻ എ​​ന്നി​​വ​​യു​​മു​​ണ്ട്.

യാത്രക്കാർ 25 പേർ

മു​​ഖ്യ​​മ​​ന്ത്രി, 20 മ​​ന്ത്രി​​മാ​​ർ, ചീ​​ഫ് സെ​​ക്ര​​ട്ട​​റി, മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മൂ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​രാ​​കും ബ​​സി​​ൽ യാ​​ത്ര​​ചെ​​യ്യു​​ക. ബ​​സ് ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം ഇ​​തി​​ന​​കം കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. 1.05 കോ​​ടി​​യാ​​ണ് ബ​​സി​​ന്റെ വി​​ല. ഷാ​​സി​​ക്കു​​മാ​​ത്രം 44 ല​​ക്ഷം വ​​രും.

ബം​​ഗ​​ളൂ​​രു​​വി​​ലെ ലാ​​ൽ​​ബാ​​ഗി​​ന​​ടു​​ത്ത പ്ര​​കാ​​ശ് എ​​സ്.​​എം ക​​ണ്ണ​​പ്പ ഓ​​ട്ടോ​​മൊ​​ബൈ​​ൽ​​സി​​ന്റെ ബോ​​ഡി ബി​​ൽ​​ഡി​​ങ് യാ​​ർ​​ഡി​​ൽ​​നി​​ന്ന് വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം 6.30ഓ​​ടെ ബ​​സ് കേ​​ര​​ള​​ത്തി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. മാ​​ണ്ഡ്യ​​യി​​ലെ ഫാ​​ക്ട​​റി​​യി​​ൽ​​നി​​ന്ന് വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ​​ ബം​​ഗ​​ളൂ​​രു​​വി​​ൽ എ​​ത്തി​​ച്ച ബ​​സ് ന​​വ​​കേ​​ര​​ള സ​​ദ​​സ്സ് തു​​ട​​ങ്ങു​​ന്ന കാ​​സ​​ർ​​കോ​​ട്ടേ​​ക്കാ​​ണ് പോ​​യ​​ത്.

മെ​​റൂ​​ൺ നി​​റ​​ത്തി​​ലു​​ള്ള ബ​​സി​​ൽ സ്വ​​ർ​​ണ​​നി​​റ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്റെ സാം​​സ്കാ​​രി​​ക വൈ​​വി​​ധ്യം ഉ​​ൾ​​കൊ​​ള്ളു​​ന്ന വി​​വി​​ധ ചി​​ത്ര​​ങ്ങ​​ൾ ഉ​​ണ്ട്.

ബ​​സി​​ന്റെ ന​​മ്പ​​ർ ​പ്ലേ​​റ്റ് മ​​റ​​ച്ചു​​വെ​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു. വ​​ശ​​ങ്ങ​​ളി​​ൽ KA01 TC28 എ​​ന്ന ന​​മ്പ​​ർ ഉ​​ള്ള സ്റ്റി​​ക്ക​​ർ പ​​തി​​ച്ചി​​രു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ഹ​​ന​​മാ​​ണെ​​ന്നും ആ​​രും ഫോ​​ട്ടോ എ​​ടു​​ക്ക​​രു​​തെ​​ന്നും സ്ഥാ​​പ​​ന​​ത്തി​​ന്റെ സു​​ര​​ക്ഷ ജീ​​വ​​ന​​ക്കാ​​ർ ബ​​സ് പു​​റ​​പ്പെ​​ടു​​മ്പോ​​ൾ വി​​ളി​​ച്ചു​​പ​​റ​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

എ​​സ്.​​എം ക​​ണ്ണ​​പ്പ ഓ​​ട്ടോ​​മൊ​​ബൈ​​ൽ​​സ് ആ​​ണ് ബോ​​ഡി നി​​ർ​​മി​​ച്ച​​ത്. ഭാ​​ര​​ത് ബെ​​ൻ​​സി​​ന്റെ 1624 ന​​മ്പ​​ർ മോ​​ഡ​​ൽ ഷാ​​സി ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ബോ​​ഡി നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ബം​​ഗ​​ളൂ​​രു​​വി​​ലെ സ്ഥാ​​പ​​ന​​ത്തി​​ന് കൈ​​മാ​​റി​​യ​​ത്. ന​​വ​​കേ​​ര​​ള സ​​ദ​​സ്സ് ക​​ഴി​​ഞ്ഞാ​​ൽ ബ​​ജ​​റ്റ് ടൂ​​റി​​സം സേ​​വ​​ന​​ത്തി​​നാ​​യി ബ​​സ് ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

Tags:    
News Summary - navakerala bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.