ഭരണസിരാകേന്ദ്രത്തിൽനിന്ന് ഏറ്റവും അകലെയുള്ള ജില്ലയാണ് കാസർകോട്. വികസനകാര്യത്തിൽ കണ്ണെത്താതിരിക്കാൻ ഇത് ന്യായമല്ല. ഉത്തര കേരളത്തോടുള്ള അവഗണന സംബന്ധിച്ച പരാതിക്ക് സംസ്ഥാനത്തിന്റെ തന്നെ വയസ്സുണ്ട്. പരിഹരിക്കപ്പെടാൻ ഒട്ടേറെ പ്രശ്നങ്ങളുണ്ട് കാസർകോടിന്. കേരളത്തിന്റെ നോവായി മാറിയ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം.
പത്തുവർഷം മുമ്പ് പണി തുടങ്ങിയിട്ടും ഇന്നും പൂർത്തിയാകാത്ത കാസർകോട് മെഡിക്കൽ കോളജ് ആണ് മറ്റൊന്ന്. ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു ജില്ലകളിലെ മെഡിക്കൽ കോളജുകൾ പ്രവർത്തനം തുടങ്ങിയപ്പോൾ കാസർകോട് മെഡിക്കൽ കോളജിൽ ഇന്നും ഒ.പി മാത്രമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നുണ്ടെങ്കിലും നിയമനങ്ങൾ നടക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. ഉത്തര കേരളത്തിന്റെ പരിദേവനങ്ങൾക്ക് ഉത്തരം കിട്ടിയേ തീരൂ...
കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായ എൻഡോസൾഫാൻ ദുരന്തത്തിൽ ഇപ്പോഴത്തെ നീറുന്ന പ്രശ്നം ഇരകളെ എല്ലാവരെയും ദുരന്തബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല എന്നതാണ്. നവകേരള സദസ്സിലെങ്കിലും ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
●2017ൽ ഇരകളായി തിരഞ്ഞെടുക്കപ്പെട്ട 1031 പേരെ അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തണം.
●ഇവരുടെ വാഹനസൗകര്യം പുനഃസ്ഥാപിക്കണം.
●പുനരധിവാസ വില്ലേജിന്റെ നിർമാണപ്രവർത്തനം ഉടൻ പൂർത്തീകരിക്കണം.
●ബഡ്സ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പളം, രോഗികൾക്ക് തെറപ്പി സൗകര്യം എന്നിവ നൽകണം.
●നീതി മെഡിക്കൽ സ്റ്റോർ വഴി ഇവർക്കുള്ള മരുന്നുവിതരണം പുനഃസ്ഥാപിക്കണം.
●മംഗളൂരുവിലെ ആശുപത്രികളിൽ സൗജന്യ ചികിത്സ പുനഃസ്ഥാപിക്കണം.
മഞ്ചേശ്വരത്തെ മറക്കരുത്
മിനി സിവിൽ സ്റ്റേഷൻ വേണം
● മഞ്ചേശ്വരം പുതിയ താലൂക്കാണ്. മിനി സിവിൽ സ്റ്റേഷൻ വേണം.
● ആവശ്യത്തിന് കോളജുകളും സ്കൂളുകളുമില്ല.
● സയൻസ് ബാച്ചുകളില്ല. യാത്രാസൗകര്യങ്ങളില്ല.
● മലയാള ഭാഷ മരിച്ചുകൊണ്ടിരിക്കുന്നു.
പാതകൾ പൂർത്തിയാകുന്നു
● റോഡുകളുടെ കാര്യത്തിൽ വലിയ പ്രശ്നങ്ങളില്ല.
● അന്താരാഷ്ട്ര നിലവാരത്തിൽ കുമ്പള-ബദിയടുക്ക റോഡ് നിർമിച്ചു.
● ആറുവരി ദേശീയപാത നിർമാണം മണ്ഡലത്തിൽ പൂർത്തിയാകുന്നു. എന്നാൽ, മേൽപാലം, അടിപ്പാത ആവശ്യങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.
സർക്കാർ ആശുപത്രികൾ പേരിനുമാത്രം
● പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഗവ. ആശുപത്രികൾ എന്നിവയുടെ നില ശോചനീയം.
● മംഗൽപാടി താലൂക്ക് ആശുപത്രി പേരിനു മാത്രം. ചികിത്സക്ക് മംഗളൂരു തന്നെ ആശ്രയം.
പ്ലസ് ടുവിന് സീറ്റുക്ഷാമം;
●പ്ലസ് ടുവിന് സീറ്റുക്ഷാമം ഉണ്ട്. കുട്ടികൾക്ക് കർണാടകത്തിലേക്ക് ചേക്കേറുന്നു.
● അധ്യാപക നിയമനങ്ങൾ നടക്കുന്നില്ല. ഹൈസ്കൂളുകളില്ലാത്ത പഞ്ചായത്തുകളുണ്ട് -മീഞ്ച
● കണ്ണൂർ സർവകലാശാലക്കു കീഴിൽ ലോ കോളജ് കാമ്പസ് തുറന്നത് നല്ല പുരോഗതിയാണ്.
ദേശീയപാതയോരം മാലിന്യക്കൂന
● റോഡരികിലാണ് മാലിന്യം തള്ളുന്നത്. ദേശീയപാതയോരം മാലിന്യക്കൂനയായി
മറ്റു പ്രധാന പ്രശ്നങ്ങൾ
● തദ്ദേശീയർക്ക് തൊഴിൽ ലഭിക്കുന്ന സ്ഥാപനങ്ങൾ ഇല്ല. ആളുകൾ തൊഴിൽ തേടി കർണാടകത്തിലേക്ക് പോകുന്നു.
● സ്ത്രീസൗഹൃദ പദ്ധതികളില്ല.
● ടെക്നോപാർക്കുകൾ ഇല്ല.
● മൊഗ്രാൽ, നാങ്കി, ഉപ്പള കടപ്പുറങ്ങളിലാണ് കടലാക്രമണം. കടൽഭിത്തി നിർമിക്കണം.
വിനോദസഞ്ചാര സാധ്യതകൾ
● അനന്തപുരം മുതല ക്ഷേത്രം, പൊസഡികുംപെ എന്നിവ വിനോദസഞ്ചാരസാധ്യതയുള്ള സ്ഥലങ്ങളാണ്.
പുതിയ വ്യവസായ സ്ഥാപനങ്ങൾ
●നിലച്ചിരുന്ന കെൽ-ഇ.എം.എൽ വീണ്ടും പ്രവർത്തനം തുടങ്ങി.
വേണം കുശാൽനഗർ റെയിൽ മേൽപാലം
● കുശാൽനഗർ റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമാകണം
● ഇഖ്ബാൽ ഗേറ്റിലും മാണിക്കോത്തും മേൽപാലം വേണം
● കാഞ്ഞങ്ങാട് നഗരത്തിൽ ഫ്ലൈഓവർ വേണം
കാഞ്ഞങ്ങാട്-പാണത്തൂർ പാത: 17 കി.മീ പാതിയിൽ
● ദേശീയപാത എൻ.എച്ച് 66 നിർമാണ പുരോഗതിയുണ്ട്.
● കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പൂടങ്കല്ല് മുതൽ പാണത്തൂർ വരെയുള്ള 17 കിലോമീറ്റർ റോഡ് നവീകരണം ത്രിശങ്കുവിൽ. വർഷം ഒന്നു കഴിഞ്ഞിട്ടും പ്രവൃത്തികൾ തുടങ്ങിയിടത്തുതന്നെ.
● നീലേശ്വരം ഇടത്തോട് റോഡ് നവീകരണം പൂർത്തിയാകാനുണ്ട്. 42.10 കോടിയാണ് നവീകരണത്തിന് വകയിരുത്തിയിട്ടുള്ളത്.
1700 കോടി ചെലവിട്ട് ജൽജീവൻ
● മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് ഏറക്കുറെ പരിഹാരമായി. 1700 കോടി ചെലവിട്ട് ജൽജീവൻ പദ്ധതി ആരംഭിച്ചു.
● പനത്തടി, കുറ്റിക്കോൽ, കള്ളാർ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിൽ.
ഭൂരഹിതരുടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
● ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികൾ നിരവധി.
● പട്ടയം കൊടുക്കുന്നുണ്ടെങ്കിലും ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
പനത്തടിയിൽ ഡോക്ടർമാർ പകുതി മാത്രം
● കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എട്ടു ഡോക്ടർമാരുടെ കുറവ്
● പനത്തടി താലൂക്ക് ആശുപത്രിയിൽ 15 ഡോക്ടർമാർ വേണ്ടിടത്ത് എട്ടുപേർ മാത്രം.
● സർക്കാർ ഹോമിയോ, ആയുർവേദ ആശുപത്രികളിൽ പ്രതിസന്ധിയില്ല.
● അമ്മയും കുഞ്ഞും ആശുപത്രിക്ക് കെട്ടിടമായി, എന്നാൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുമൂലം പ്രവർത്തനം തുടങ്ങാനായിട്ടില്ല.
സർക്കാർ സ്കൂളുകൾ പുരോഗതിയുടെ പാതയിൽ
● പ്ലസ് ടു സീറ്റിൽ ഉൾപ്പെടെ കാര്യമായ പ്രതിസന്ധിയില്ല.
● മലയോര മേഖലകളിൽ കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
● നഗരങ്ങളിലെ സ്കൂളുകളിൽ സീറ്റ് ലഭിക്കാത്ത പ്രശ്നമുണ്ട്.
എങ്ങുമെത്താതെ ഗുരുവനത്തെ പ്ലാന്റ് നിർമാണം
● നാട്ടുകാരുടെ എതിർപ്പുമൂലം മാലിന്യ പ്ലാ ന്റുകൾക്ക് സ്ഥലം കണ്ടെത്താനാവുന്നില്ല.
● ഗുരുവനത്തെ പ്ലാന്റ് നിർമാണശ്രമം എങ്ങുമെത്തിയില്ല.
പരിഹാരം കാണേണ്ട മറ്റു പ്രശ്നങ്ങൾ
● പുതിയ വ്യവസായ പാർട്ട് പദ്ധതിക്കായി മടിക്കൈ പുതുക്കൈ വില്ലേജുകളിലായി 99 ഏക്കർ സ്ഥലം കണ്ടെത്തി 86 ഏക്കർ ലഭ്യമായെങ്കിലും ഭൂമിതർക്കം കോടതിയിൽ കയറിയതോടെ നടപടി നിലച്ചു.
●മണ്ഡലത്തിലെ പ്രധാന കൃഷി തെങ്ങ്, റബർ, നെല്ല്, എന്നിവയാണ്. നാളികേരം, നെല്ല് എന്നിവ സംബന്ധിച്ച് പൊതുവിലുള്ള പ്രശ്നമാണ് കർഷകർക്കുള്ളത്.
● സ്ത്രീസൗഹൃദ പദ്ധതികളില്ല. കാഞ്ഞങ്ങാട് നഗരസഭ പുതിയ ബസ് സ്റ്റാൻഡിൽ നിർമിച്ച ഷീ ലോഡ്ജ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുമില്ല.
വിനോദസഞ്ചാര മേഖലയിൽ ഉണർവ്
● ബളാൽ കോട്ടഞ്ചേരി എക്കോ ടൂറിസം പദ്ധതിക്ക് നടപടി. വനസംരക്ഷണ സമിതി രൂപവത്കരിച്ചു.
● റാണിപുരം ഒട്ടേറെ പദ്ധതികൾ നടന്നുവരുന്നു.
● ഹോസ്ദുർഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് ഉദ്ഘാടനത്തിനൊരുങ്ങി.
പാർപ്പിട പദ്ധതികൾ മുന്നോട്ട്
● പ്രളയഭീഷണി നേരിടുന്ന പത്തു കുടുംബങ്ങൾക്ക് സഹായം. ഇവർക്ക് സ്ഥലം അനുവദിച്ച് വീടുനിർമാണത്തിന് സാമ്പത്തിക സഹായം നൽകിവരുന്നു.
● പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിലെ പത്ത് കുടുംബങ്ങൾക്ക് സഹായം ലഭിച്ചു. ഒടയംചാൽ-പരപ്പ സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ രൂക്ഷമായ നായിക്കയം തട്ടിൽ സംരക്ഷണഭിത്തിക്ക് 6.56 കോടി രൂപ അനുവദിച്ചു. മഴ മാറിയാൽ ഉടൻ നിർമാണം.
പതിറ്റാണ്ടിലും പണിതീരാതെ മെഡിക്കൽ കോളജ്
● 2013ൽ തറക്കല്ലിട്ട മെഡിക്കൽ കോളജ് ഇതുവരെ നിർമാണം പൂർത്തിയായില്ല.
67 ഏക്കറിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യമിട്ടത്. 10 വർഷമാകുമ്പോഴും 50 ശതമാനം പണികൾ മാത്രമാണ് പൂർത്തിയായത്. ആശുപത്രി ബ്ലോക്ക് നിർമാണം പൂർത്തിയായെങ്കിലും അക്കാദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാകാനുണ്ട്. ഇവിടെ ആകെയുള്ളത് ഒ.പി മാത്രമാണ്. ഫണ്ടില്ലാത്തതിനാൽ പ്രവൃത്തിക്ക് വേഗമില്ല. ഐ.സി.എം.ആർ മാനദണ്ഡമനുസരിച്ച് അംഗീകാരം ലഭിക്കുമോയെന്നും ആശങ്കയുണ്ട്.
●മഞ്ചേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ മിനി സിവിൽ സ്റ്റേഷൻ വേണം.
കിഫ്ബി വഴി റോഡുകൾ
● റോഡുകളുടെ കാര്യത്തിൽ വലിയ പ്രശ്നങ്ങളില്ല. ദേശീയപാത നിർമാണത്തിൽ പുരോഗതി.
● കിഫ്ബി വഴി മലയോര ഹൈവേ, ബദിയടുക്ക, കമ്പേള റോഡ്,
● ടി.എസ്. തിരുമുമ്പ് സാംസ്കാരികനിലയം, നീലേശ്വരം സ്റ്റേഡിയം എന്നിവ കിഫ്ബി പദ്ധതികൾ.
മുളിയാർ പഞ്ചായത്തിൽ കുടിവെള്ളമില്ല
● ബാവിക്കര പദ്ധതി ഉദ്ഘാടന സമയത്ത് മന്ത്രി നൽകിയ വാക്ക് പാഴായി.
ലൈഫ് മിഷനിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല
●ലൈഫ് മിഷൻ പദ്ധതിയിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല. പഴയ അപേക്ഷകൾ കെട്ടിക്കിടക്കുന്നു.
അധ്യാപക നിയമനമില്ല
●പ്ലസ് ടുവിന് സീറ്റുക്ഷാമം. കുട്ടികൾ കർണാടകത്തിലേക്ക് ചേക്കേറേണ്ടിവരുന്നു. നിയമനങ്ങൾ നടക്കുന്നില്ല.
പുതിയ വ്യവസായ സ്ഥാപനങ്ങൾ
● എച്ച്.എ.എൽ (കേന്ദ്രം)
കയ്യൂർ-ചീമേനി പാത പുരോഗമിക്കുന്നു
●റോഡുകളുടെ കാര്യത്തിൽ വലിയ പ്രശ്നങ്ങളില്ല.
●ദേശീയപാത നിർമാണത്തിൽ പുരോഗതി
●വലിയപറമ്പ്, കയ്യൂർ-ചീമേനി എന്നിവിടങ്ങളിൽ റോഡ് നിർമാണം പുരോഗമിക്കുന്നു.
വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം
●അടുത്തിടെ ചില പദ്ധതികൾ ആരംഭിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല.
●ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ മഴ മാറിയാൽ കുടിവെള്ളമില്ല.
കിടത്തിച്ചികിത്സ രണ്ടിടത്ത് മാത്രം
●പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഗവ. ആശുപത്രികൾ തുടങ്ങിയവ മെച്ചപ്പെടുന്നു.
●കിടത്തിച്ചികിത്സ രണ്ടിടങ്ങളിൽ മാത്രം.
●ഞായറാഴ്ച ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതം അനുഭവിക്കുന്നു.
●പ്ലസ് ടുവിന് സീറ്റുകൾക്ക് ക്ഷാമമില്ല.
ചീമേനി മാലിന്യ പ്ലാന്റിനെതിരെ പ്രക്ഷോഭം
●മാലിന്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ട്.
●ചീമേനിയിൽ മാലിന്യ പ്ലാന്റ് വരുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിൽ.
●യാഥാർഥ്യമാകാതെ ചീമേനി ഐ.ടി പാർക്ക്, വ്യവസായ പാർക്ക്
●തൃക്കരിപ്പൂരിൽ മിനി സിവിൽ സ്റ്റേഷൻ, ചെറുവത്തൂർ മുനിസിപ്പാലിറ്റി എന്നിവ യാഥാർഥ്യമാകണം.
●വീരമല ടൂറിസം പദ്ധതി തുടങ്ങിയില്ല
ദേശീയപാത നിർമാണത്തിൽ പുരോഗതി
●റോഡുകളുടെ കാര്യത്തിൽ വലിയ പ്രശ്നങ്ങളില്ല. ദേശീയപാത നിർമാണത്തിൽ പുരോഗതി. മണ്ഡലത്തിൽ തെക്കിൽ ആലട്ടി റോഡ് 100 കോടിയിൽ നിർമിച്ചു. അഞ്ച് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ കിഫ്ബി പദ്ധതിയാണ്.
കുടിവെള്ളപ്രശ്നങ്ങൾ ഇല്ല
●കുടിവെള്ളപ്രശ്നങ്ങൾ ഇല്ല. ബാവിക്കര പദ്ധതി ഉദുമ മണ്ഡലത്തിലാണ്. ഗുണഭോക്താക്കൾ കാസർകോട് മണ്ഡലത്തിലും.
സർക്കാർ ആശുപത്രികൾ മെച്ചപ്പെടുന്നു
●പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഗവ. ആശുപത്രികൾ മെച്ചപ്പെടുന്നു
●പുല്ലൂർപെരിയ പഞ്ചായത്തിൽ സർക്കാർ നൽകിയ ഭൂമിയിൽ സത്യസായി ട്രസ്റ്റ് സൗജന്യ ആശുപത്രി പണിതിട്ടില്ല.
അധ്യാപക നിയമനങ്ങളില്ല
●മണ്ഡലത്തിലെ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപക നിയമനങ്ങൾ നടക്കുന്നില്ല.
●ഉദുമ ഗവ. കോളജിൽ ആവശ്യമായ കോഴ്സുകൾ ഇല്ല.
പ്രധാന ആവശ്യങ്ങൾ
●പെരിയ എയർ സ്ട്രിപ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു.
●മഞ്ചേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ മിനി സിവിൽ സ്റ്റേഷൻ വേണം.
●നാളികേരം, നെല്ല് എന്നിവ സംബന്ധിച്ച് പൊതുവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.
●സ്ത്രീസൗഹൃദ പദ്ധതികൾ ഇല്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.