കൊച്ചി: നവകേരള സദസില്‍ പരമാവധി പേരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് എറണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. നവകേരള സദസിന്റെ ആലുവ നിയോജകമണ്ഡലതല സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി നടക്കുന്നത്. ഒരു മന്ത്രിസഭ ആകെ ജനങ്ങളെ കേള്‍ക്കുവാനും അവരുടെ പരാതികള്‍ പരിഹരിക്കുവാനും എല്ലാ നിയോജക മണ്ഡലങ്ങളിലേക്കും എത്തുകയാണ്. നവ കേരള സദസ് വഴി ലഭിക്കുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഹോട്ടല്‍ മഹനാമിയില്‍ (പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്) ആണ് സംഘാടകസമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ സഘാടക സമിതി ചെയര്‍മാന്‍ അഡ്വ. വി. സലീം അധ്യക്ഷതവഹിച്ചു. സഘാടക സമിതി കണ്‍വീനറും ഡെപ്യൂട്ടി കലക്ടറുമായ വി.ഇ അബ്ബാസ്, ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അനില്‍ കാഞ്ഞിലി, ചൂര്‍ണിക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാര്‍, താലൂക്ക് തഹസില്‍ദാര്‍ സുനില്‍ മാത്യു, മറ്റു ജനപ്രതിനിധികള്‍, സംഘാടകസമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.